മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ കിരീടം ലെക്‌സി ബ്രാൻ്റിന്

നവംബറിൽ തായ്‌ലൻഡിൽ നടക്കുന്ന മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ ലെക്സി ബ്രാന്റ് രാജ്യത്തെ പ്രതിനിധീകരിക്കും.
ലെക്സി ബ്രാന്റ് മിസ്സ് യൂണിവേഴ്സ് ഓസ്‌ട്രേലിയ കിരീടം ചൂടി. ചിത്രം: ഇൻസ്റ്റാഗ്രാം/മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ ഒഫീഷ്യൽ
ലെക്സി ബ്രാന്റ് മിസ്സ് യൂണിവേഴ്സ് ഓസ്‌ട്രേലിയ കിരീടം ചൂടി. ചിത്രം: ഇൻസ്റ്റാഗ്രാം/മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ ഒഫീഷ്യൽ
Published on

ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ കിരീടം ക്വീൻസ്‌ലാൻഡുകാരിയായ ലെക്‌സി ബ്രാൻ്റിന്.മെഡിക്കൽ സെക്രട്ടറിയായി ജോലി ചെയ്യുന്ന, ഇൻസ്റ്റാഗ്രാമിൽ 6000 ഫോളോവേഴ്‌സുള്ള 21 കാരിയായ മോഡലും ഒക്യുപേഷണൽ തെറാപ്പി വിദ്യാർത്ഥിനിയുമാണ് ഈ സുന്ദരി. 29 മത്സരാർത്ഥികളെ പിന്തള്ളിയാണ് ലെക്സി കിരീടം നേടിയത്. നവംബറിൽ തായ്‌ലൻഡിൽ നടക്കുന്ന മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ ലെക്സി ബ്രാന്റ് രാജ്യത്തെ പ്രതിനിധീകരിക്കും.

Metro Australia
maustralia.com.au