ഓസീസ് ഉപഭോക്താകൾക്കായി KrisShop ഓൺലൈൻ മാർക്കറ്റ്‌പ്ലേസ് ആരംഭിച്ച് Singapore Airlines

Singapore Airlines അല്ലെങ്കിൽ Scoot വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടതില്ലാതെയാണ് ഈ ആനുകൂല്യം ലഭിക്കുക.
ഓസീസ് ഉപഭോക്താക്കൾക്കായി KrisShop Australia ലോഞ്ച് ചെയ്തു
Published on

ഓസ്‌ട്രേലിയയിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ച് Singapore Airlines-ന്റെ KrisShop. പുതിയ [www.krisshop.com.au](http://www.krisshop.com.au) വഴി സമ്മാനങ്ങൾ, ബ്യൂട്ടി, ഫാഷൻ, ഹോം, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാൻ ഓസ്‌ട്രേലിയൻ ഉപഭോക്താക്കൾക്ക് സാധിക്കും. KrisFlyer അംഗങ്ങൾക്ക് ഇനി വിമാനയാത്ര നടത്താതെ തന്നെ KrisShop Australia വഴി ഷോപ്പിംഗ് നടത്തി മൈലുകൾ നേടാനും ഉപയോഗിക്കാനും കഴിയും. Singapore Airlines അല്ലെങ്കിൽ Scoot വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടതില്ലാതെയാണ് ഈ ആനുകൂല്യം ലഭിക്കുക.

ഉപഭോക്താക്കൾക്ക് പണം ഉപയോഗിച്ചോ KrisFlyer മൈലുകൾ ഉപയോഗിച്ചോ, അല്ലെങ്കിൽ രണ്ടും ചേർത്തോ പണമടയ്ക്കാം. KrisFlyer അംഗങ്ങൾക്ക് ഓസ്‌ട്രേലിയൻ ഡോളർ ചെലവഴിക്കുന്ന ഓരോ ഡോളറിനും നാല് മൈൽ വരെ നേടാനും സാധിക്കും. യോഗ്യതയുള്ള ചെലവുകൾ KrisFlyer Elite Status, PPS Club അംഗത്വം എന്നിവയ്ക്കുള്ള non-air status credits നേടുന്നതിനും പരിഗണിക്കും. Antler, Bose, Smeg, Dyson, SharkNinja, Pandora Australia, Samsung തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. Harvey Norman ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ റീട്ടെയിൽ പങ്കാളികളുടെ പിന്തുണയോടെയാണ് പ്രാദേശിക പ്ലാറ്റ്‌ഫോം പ്രവർത്തിക്കുക.

ഓസ്‌ട്രേലിയൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും പുതിയ പ്ലാറ്റ്‌ഫോം നൽകും. രാജ്യത്തിനുള്ളിലെ ആഭ്യന്തര ഡെലിവറി സൗകര്യവും വിദേശത്തുനിന്നുള്ള ഓൺലൈൻ വാങ്ങലുകളെ അപേക്ഷിച്ച് കുറഞ്ഞ ഷിപ്പിംഗ് ചെലവും ഇതിൽ ഉൾപ്പെടുന്നു. “ഓസ്‌ട്രേലിയൻ ഉപഭോക്താക്കളാണ് ഈ ലോഞ്ചിന്റെ കേന്ദ്രബിന്ദു. KrisShop-ന് ഓസ്‌ട്രേലിയ വളരെ പ്രധാനപ്പെട്ട വിപണിയാണ്,” KrisShop CEO Rachel Tan പറഞ്ഞു. പ്രാദേശിക ഡെലിവറി, വിശ്വസനീയമായ റീട്ടെയിൽ പങ്കാളികൾ, മൈലുകൾ നേടാനും ഉപയോഗിക്കാനുമുള്ള കൂടുതൽ അവസരങ്ങൾ എന്നിവയിലൂടെ ഓസ്‌ട്രേലിയയിലെ ഉപഭോക്താക്കളിലേക്ക് കൂടുതൽ സൗകര്യം നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Mirakl-ന്റെ Asia Pacific and Japan CEO Tzipi Avioz, പുതിയ പ്ലാറ്റ്‌ഫോം Singapore Airlines-ന്റെ പ്രാദേശിക ലോയൽറ്റി സംവിധാനത്തിന് പുതിയ അധ്യായം തുറക്കുന്നതാണെന്ന് പറഞ്ഞു. ലോഞ്ചിന്റെ ഭാഗമായി ഓഗസ്റ്റ് മാസം മുഴുവൻ KrisShop Australia പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും അധിക KrisFlyer മൈലുകൾ നേടാനുള്ള അവസരങ്ങളും ഇതിൽ ഉൾപ്പെടും.

വിമാനയാത്രയ്ക്ക് പുറമെ മറ്റ് മേഖലകളിലൂടെയും ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്താനുള്ള എയർലൈൻ കമ്പനികളുടെ നീക്കങ്ങൾക്കിടെയാണ് KrisShop-ന്റെ ഓസ്‌ട്രേലിയൻ വിപണിയിലേക്കുള്ള പ്രവേശനം. Singapore Airlines-ന്റെ ലോയൽറ്റി ഇക്കോസിസ്റ്റത്തിലേക്ക് യാത്രാ സേവനങ്ങൾക്ക് പുറമേ ഷോപ്പിംഗും ഉൾപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കളുമായി കൂടുതൽ ഇടപെടലുകൾ സൃഷ്ടിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

Metro Australia
maustralia.com.au