

കുട്ടികളുടെ സാൻഡ് ഉൾപ്പെടെയുള്ളവയിൽ അസ്ബെസ്റ്റോസ് കണ്ടെത്തിയതിനെ തുടർന്ന് ഉല്‍പന്നങ്ങൾ തിരിച്ചുവിളിച്ച് കെ മാർട്ട് . 14-പീസ് സാന്‍ഡ് കാസിൽ ബിൽഡിംഗ് സെറ്റ്, കൂടാതെ നീല, പച്ച, പിങ്ക് നിറങ്ങളിലുള്ള മാജിക് സാന്‍ഡ് ടബ്ബുകളാണ് ക്മാർട്ട് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നങ്ങൾ കെ മാർട്ട് സ്റ്റോറുകളിൽ, ഓൺലൈനിൽ, ടാർഗെറ്റ് സ്റ്റോറുകളിലും അതിന്റെ ആപ്പിലൂടെയും വിൽക്കപ്പെട്ടിരുന്നു.
ലാബ് പരിശോധനയിൽ ചില സാമ്പിളുകളിൽ അപകടകാരിയായ അസ്ബെസ്റ്റോസ് കണ്ടെത്തിയതായി കമ്പനി അറിയിച്ചു. "ഓസ്‌ട്രേലിയയിൽ നിരോധിതമായ അസ്ബെസ്റ്റോസ് സാന്‍ഡിൽ ഉണ്ടാകാം എന്നതാണ് തിരിച്ചുവിളിക്കൽ നടപടിക്ക് കാരണം," കെ മാർട്ടിന്റെ റിക്കോൾ നോട്ടീസിൽ പറയുന്നു.
ഡിസ്‌പോസിബിൾ ഗ്ലൗസും മാസ്കും ധരിച്ച്, സാന്‍ഡ് അതിന്റെ ഒറിജിനൽ ടബ്ബിൽ തന്നെ തിരികെ നൽകുകയോ, അല്ലെങ്കിൽ ഹെവി-ഡ്യൂട്ടി പ്ലാസ്റ്റിക് ബാഗിൽ ഇടുകയും ഡബിൾ ടേപ്പ് പതിച്ച് കുട്ടികളുടെ കൈവശം എത്താത്ത വിധം സൂക്ഷിക്കുകയും ചെയ്യുകയെന്നാണ് റിക്കോൾ നോട്ടീസ് പറയുന്നത്. അസ്ബെസ്റ്റോസ് മാലിന്യങ്ങൾ സുരക്ഷിതമായി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, നിങ്ങളുടെ സംസ്ഥാനത്തോ പ്രദേശത്തോ ഉള്ള ഡിസ്‌പോസൽ സൗകര്യങ്ങൾക്കുമായി Asbestos and Silica Safety and Eradication Agency വെബ്‌സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.