ഹെല്ലോഫ്രെഷ്, യൂഫുഡ്സ് കമ്പനികൾക്കെതിരെ നടപടി; ഉപഭോക്താക്കളിൽ നിന്ന് അനധികൃത പണം ഈടാക്കിയെന്ന് ACCC

ഈ നടപടിയിലൂടെ ഒരു ലക്ഷത്തിലധികം ഓസ്‌ട്രേലിയൻ ഉപഭോക്താക്കളിൽ നിന്ന് അനധികൃതമായി പണം ഈടാക്കിയതായാണ് കമ്മീഷന്റെ വിലയിരുത്തൽ.
HelloFresh, Youfoodz Accused of Wrongful Charges
ഹെല്ലോഫ്രെഷും യൂഫുഡ്സും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് നിയമനടപടി നേരിടുന്നുYoufoodz
Published on

സബ്‌സ്‌ക്രിപ്‌ഷനുകളുടെ കാര്യത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് ഓസ്‌ട്രേലിയയിലെ രണ്ട് ജനപ്രിയ ഭക്ഷണ കിറ്റ് ഡെലിവറി സേവനങ്ങൾ പ്രത്യേക നിയമ നടപടികൾ നേരിടുന്നു.

ഓസ്‌ട്രേലിയയിലെ പ്രമുഖ ഭക്ഷ്യ ഡെലിവറി സേവനങ്ങളായ ഹെല്ലോഫ്രെഷും യൂഫുഡ്സും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സബ്‌സ്‌ക്രിപ്ഷനിൽ കുടുക്കിയെന്നാരോപിച്ച് ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ഫെഡറൽ കോടതിയിൽ നിയമനടപടി ആരംഭിച്ചു.

ഇരു കമ്പനികളും അവരുടെ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും, നിശ്ചിത സമയപരിധിക്ക് മുൻപ് ഓൺലൈൻ അക്കൗണ്ട് വഴിയാണ് സബ്‌സ്‌ക്രിപ്ഷൻ എളുപ്പത്തിൽ റദ്ദാക്കാനാവുകയെന്ന് പരസ്യം ചെയ്തിരുന്നുവെന്ന് എസിസിസി വ്യക്തമാക്കി. ഉപഭോക്താക്കൾ സമയപരിധിക്ക് മുൻപ് സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കിയിട്ടും ആദ്യ ഓർഡറിന്റെ പണം ഈടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ആരോപണം.

Also Read
സൂപ്പർമാർക്കറ്റുകൾ വിലകൂട്ടുന്നത് നിർത്തലാക്കാനുള്ള പദ്ധതികളുമായി അൽബനീസ് സർക്കാർ
HelloFresh, Youfoodz Accused of Wrongful Charges

ഹെല്ലോഫ്രെഷ് 2023 ജനുവരി 1 മുതൽ 2025 മാർച്ച് 14 വരെ ഈ രീതിയിൽ പ്രവർത്തിച്ചുവെന്നും, യൂഫുഡ്സ് 2022 ഒക്ടോബർ 1 മുതൽ 2024 നവംബർ 22 വരെ സമാനമായ നടപടികൾ സ്വീകരിച്ചുവെന്നുമാണ് ACCCയുടെ കണ്ടെത്തൽ.

ഈ നടപടിയിലൂടെ ഒരു ലക്ഷത്തിലധികം ഓസ്‌ട്രേലിയൻ ഉപഭോക്താക്കളിൽ നിന്ന് അനധികൃതമായി പണം ഈടാക്കിയതായാണ് കമ്മീഷന്റെ വിലയിരുത്തൽ. ഇതിൽ 62,061 പേർ ഹെല്ലോഫ്രെഷ് ഉപഭോക്താക്കളും 39,408 പേർ യൂഫുഡ്സ് ഉപഭോക്താക്കളുമാണ്.

“ഹെല്ലോഫ്രെഷും യൂഫുഡ്സും നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി, പതിനായിരക്കണക്കിന് ഉപഭോക്താക്കളിൽ നിന്ന് അവർ ആദ്യ ഓർഡറിന്റെ തുക ഈടാക്കി,” ACCC കമ്മീഷണർ ല്യൂക്ക് വുഡ്വേഡ് ആരോപിച്ചു.

കൂടാതെ, ഹെല്ലോഫ്രെഷ് അവരുടെ മുഴുവൻ ഭക്ഷണ ഓപ്ഷനുകളും കാണാൻ ഉപഭോക്താക്കളോട് പണമടയ്ക്കാനുള്ള വിവരങ്ങൾ നൽകാൻ നിർബന്ധിച്ചതായും, ഇതിലൂടെ സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കുകയും ആദ്യ ഡെലിവറിയ്ക്ക് പണം ഈടാക്കുകയും ചെയ്തുവെന്നും ACCC ആരോപിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au