

ഓസ്ട്രേലിയയുടെ ഇന്ത്യൻ മഹാസമുദ്ര അതിർത്തിയിലായ ക്രിസ്മസ് ദ്വീപിൽ കൃത്രിമ ബുദ്ധി (AI) ഡാറ്റാ സെന്റർ നിർമ്മിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയുടെ തെക്കായി ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ഈ ചെറിയ ദ്വീപിലെ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഡാറ്റാ സെന്ററിന്റെ വലിപ്പം, ചെലവ്, ഉപയോഗ ലക്ഷ്യം തുടങ്ങിയ കാര്യങ്ങൾ രഹസ്യമായി തുടരുന്നു.
എന്നാൽ എന്നാൽ സൈനിക വിദഗ്ധരുടെ കണക്കുകൾ പ്രകാരം, ഈ ദ്വീപ് ചൈനീസ് സബ്മറൈൻ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്ര നാവിക സാന്നിധ്യം നിരീക്ഷിക്കുന്നതിനുള്ള തന്ത്രപ്രധാന മുന്നണി സ്ഥാനം നേടിയിരിക്കുകയാണ്. എഐ ഡാറ്റാ സെന്‍റർ കൂടി ഇവിടെ വരികയാണെങ്കിൽ ഈ നിരീക്ഷണ ശേഷി കൂടുതൽ ശക്തിപ്പെടുമെന്നാണ് കണക്കാക്കുന്നത്. ക്രിസ്മസ് ദ്വീപ് ഷയർ കൗൺസിൽ രേഖകളിൽ പറയുന്നതനുസരിച്ച്, ഗൂഗിൾ ദ്വീപിന്റെ വിമാനത്താവളത്തിനടുത്തുള്ള ഭൂമി ലീസ് ചെയ്യുന്നതിനും, വൈദ്യുതി ലഭ്യമാക്കാനുള്ള കരാറിനായി ഒരു ഖനന സ്ഥാപനവുമായി ചർച്ചകൾ നടത്തുകയുമുണ്ട്.
ഓസ്‌ട്രേലിയ, യുഎസ്, ജപ്പാൻ സേനകൾ നടത്തിയ പുതിയ യുദ്ധ സിമുലേഷൻ പഠനത്തിൽ, ക്രിസ്മസ് ദ്വീപ് ഒരു മുന്നണി പ്രതിരോധ കേന്ദ്രം എന്ന നിലയിൽ നിർണായകമാണെന്ന് കണ്ടെത്തിയിരുന്നു.