പശ്ചിമ ഓസ്‌ട്രേലിയയിലെ കിംബർലി തീരം കടന്ന് ‘ഹെയ്‌ലി’ ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞു

ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി കുറയുന്നുവെന്ന് ബ്യൂറോ ഓഫ് മെറ്റിയോറോളജി വ്യക്തമാക്കി.
cyclone Fina
ചുഴലിക്കാറ്റ്darktez/ Unsplash
Published on

പശ്ചിമ ഓസ്‌ട്രേലിയയിലെ കിംബർലി തീരം കിഴക്കോട്ട് നീങ്ങുന്ന തീവ്ര ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഹെയ്‌ലി കാറ്റഗറി–2 ആയി ദുർബലമായതായി ബ്യൂറോ ഓഫ് മെറ്റിയോറോളജി (BoM) അറിയിച്ചു.

ഡർബിക്കു വടക്കായി ഏകദേശം 55 കിലോമീറ്റർ അകലെയായി രാത്രി 11 മണിയോടെയാണ് (WST) ചുഴലിക്കാറ്റ് രണ്ടാം തവണയും കരതൊട്ടത്. ഇതോടെ ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി കുറയുന്നുവെന്ന് ബ്യൂറോ ഓഫ് മെറ്റിയോറോളജി വ്യക്തമാക്കി.

ബ്യൂറോ ഓഫ് മെറ്റിയോറോളജി വെസ്റ്റേൺ ഓസ്ട്രേലിയ സ്റ്റേറ്റ് മാനേജർ ജെയിംസ് ആഷ്‌ലി പറഞ്ഞു, ബുധനാഴ്ച പുലർച്ചെയോടെ ഹെയ്‌ലി കാറ്റഗറി–1 ആയി മാറുമെന്നും രാവിലെ 5 മുതൽ 8 മണിയോടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ശക്തി നഷ്ടപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

Also Read
ബോണ്ടി ഭീകരാക്രമണം:ന്യൂ ഇയർ ഈവ് അനുസ്മരണത്തിൽ മാറ്റം,സിഡ്‌നി ഹാർബർ ബ്രിഡ്ജിൽ മെനോറ പ്രദർശിപ്പിക്കും
cyclone Fina

രാത്രി 11 മണിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്ത് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലുള്ള കാറ്റും 140 കിലോമീറ്റർ വരെ വീശുന്ന ശക്തമായ കാറ്റടികളും രേഖപ്പെടുത്തിയതായി ബ്യൂറോ ഓഫ് മെറ്റിയോറോളജി അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിൽ കിഴക്കോട്ട് നീങ്ങുകയായിരുന്നു.

ഡർബിക്കു വടക്കിൽ നിന്ന് ക്യൂറി ബേയുടെ തെക്കുവരെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് തുടരുകയാണ്. എന്നാൽ ഡാംപിയർ പീനിൻസുലക്കും ഡർബിക്കും നൽകിയ മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ (WST) ബ്രൂമിന് വടക്കായി ഡാംപിയർ പീനിൻസുലയുടെ അറ്റത്തുകൂടിയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. പീനിൻസുലയുടെ പടിഞ്ഞാറൻ തീരത്തുള്ള ലൊംബഡിന/ജാരിൻജിൻ ആദിവാസി സമൂഹത്തിനടുത്താണ് ഹെയ്‌ലി കരതൊട്ടത്.

ചുഴലിക്കാറ്റ് തീരം തൊടുന്നതിനുമുമ്പ് വേഗത മണിക്കൂറിൽ 12 കിലോമീറ്ററിൽ നിന്ന് 23 കിലോമീറ്ററായി വർധിച്ചതായും റഡാറിൽ വ്യക്തമായി കാണാമെന്നും ജെയിംസ് ആഷ്‌ലി പറഞ്ഞു. ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പിന്റെ (DFES) കിംബർലി മേഖല ആക്ടിങ് സൂപ്രണ്ടൻറ് ടോഡ് പെൻഡർ, മുന്നറിയിപ്പ് മേഖലകളിൽ ഇളകിക്കിടക്കുന്ന അവശിഷ്ടങ്ങളാണ് പ്രധാന ഭീഷണിയെന്ന് പറഞ്ഞു.

“ശക്തമായ കാറ്റുകൾ അവശിഷ്ടങ്ങൾ ഉയർത്തി എറിഞ്ഞ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് ഗുരുതര നാശം സംഭവിക്കുമെന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണ്,” അദ്ദേഹം പറഞ്ഞു.

തീരപ്രദേശങ്ങളിൽ വിനാശകരമായ കാറ്റ് തുടരുമെന്നും, ആവശ്യമായ രക്ഷാപ്രവർത്തന സംഘങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളും ബ്രൂമിൽ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. നിരവധി സ്റ്റേറ്റ് എമർജൻസി സർവീസ് സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

ഡാംപിയർ പീനിൻസുലയിലെ നിരവധി ആളുകൾ ബ്രൂമിലേക്ക് മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച രാവിലെ ശക്തി കുറയുന്നത് തുടരുമെന്ന് ജെയിംസ് ആഷ്‌ലി പറഞ്ഞു.ബുധനാഴ്ച പുലർച്ചെ കാറ്റഗറി ഒന്നിലേക്ക് തരംതാഴ്ത്തപ്പെടുമെന്നും ബുധനാഴ്ച രാവിലെ അഞ്ച് മുതൽ എട്ട് വരെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് തീവ്രതയേക്കാൾ താഴെയാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au