
ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. നാഗാർജുന, ഉപേന്ദ്ര, ആമിർ ഖാന്‍, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങിയ വൻ താരനിരകൾ ഒന്നിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രം ആയിരത്തോളം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം ആദ്യ ദിവസം 150 കോടി കളക്ഷൻ എന്ന അഭൂതപൂർവമായ റെക്കോർഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രജനി കാന്തിന്റെ മാസ് സിനിമ കാണാൻ ഓസ്ട്രേലിയയിൽ നിന്നും ഒരുസംഘം ആളുകൾ ചെന്നൈയിൽ എത്തിയിരിക്കുകയാണ്. ചെന്നൈയിൽ നിന്ന് ഈ സിനിമ കാണമെന്ന് ആഗ്രഹമാണ് തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ഇവരെ തിരിക ചെന്നൈയിൽ എത്തിച്ചത്. ലോകേഷ് സിനിമ എന്നതിനേക്കാൾ സൂപ്പർ സ്റ്റാർ രജനി എന്നതാണ് തങ്ങളെ വരാൻ പ്രേരിപ്പിച്ചതെന്നാണ് ഇവർ പറയുന്നത്.
സിനിമാ കരിയറിൽ 50 വർഷം പിന്നിടുന്ന രജനിക്ക് ലോകേഷ് നല്കിയ ആദരവും സമ്മാനവുമാണ് കൂലി. രജനീകാന്തിനൊപ്പം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട പ്രധാന താരങ്ങൾക്കെല്ലാം കൃത്യമായ സ്പേസ് നല്കി ഒരുക്കിയ സിനിമയില്‍ മലയാളി താരം സൗബിന്‍ ഷാഹിർ തന്‍റെ വേഷം മികച്ചതാക്കിയിട്ടുണ്ട്. സംഗീതസംവിധായകനായ അനിരുദ്ധ് മികച്ച രീതിയിലാണ് ഇതിനെ ചിത്രത്തിലെ സംഗീതത്തെ കൊണ്ടുപോയിരിക്കുന്നത്. അതേസമയം ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും ആരാധകർ പറയുന്നു.