സോഷ്യൽ മീഡിയ വിലക്ക്: ഓസ്‌ട്രേലിയൻ സർക്കാരിന് പിന്തുണച്ച് ബെൻ എൽട്ടൺ

16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ പദ്ധതിക്ക് ഹാസ്യനടനും എഴുത്തുകാരനുമായ ബെൻ എൽട്ടൺന്റെ പിന്തുണ.
സോഷ്യൽ മീഡിയ വിലക്ക്: ഓസ്‌ട്രേലിയൻ സർക്കാരിന് പിന്തുണച്ച് ബെൻ എൽട്ടൺ
ഹാസ്യനടനും എഴുത്തുകാരനുമായ ബെൻ എൽട്ടൺ(FB)
Published on

16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ പദ്ധതിക്ക് ഹാസ്യനടനും എഴുത്തുകാരനുമായ ബെൻ എൽട്ടൺന്റെ പിന്തുണ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കാൻ ഓസ്‌ട്രേലിയ നടപടി സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ എൽട്ടൺ പറഞ്ഞു. വലിയ ടെക് കമ്പനികളെ നേരിടാൻ സർക്കാർ ധൈര്യപ്പെടുന്നുവെന്ന് ഈ നീക്കം തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ ഭീഷണി കാരണം താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെന്നും അത് കുട്ടികളുടെ സർഗ്ഗാത്മകതയും യഥാർത്ഥ ജീവിതാനുഭവങ്ങളും കവർന്നെടുത്തിട്ടുണ്ടെന്നും എൽട്ടൺ വിശദീകരിച്ചു. അതേസമയം മറ്റ് വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ഓസ്‌ട്രേലിയ അതിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കണമെന്ന് അ​ദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യത്തിൽ മുന്നറിയിപ്പ് ലേബലുകൾ ചേർക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au