ക്രിസ്മസ് ആഘോഷം വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ!

ഓരോ രാജ്യത്തിന്റെയും പുരാതന ചരിത്രവും സാംസ്കാരിക പാരമ്പര്യങ്ങളും പ്രതിഫലിക്കുന്ന തരത്തിലാണ് ഈ ആഘോഷങ്ങൾ കൊണ്ടാടുന്നത്.
ക്രിസ്മസ് ആഘോഷം വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ!
പഴങ്ങൾ ചേർത്ത 'പാവാള' എന്ന മധുരപലഹാരവും കഴിക്കുന്നു.(Getty Images)
Published on

ഡിസംബർ 25ന് യേശു ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കുന്ന ഈ ആഘോഷം ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഓരോ രാജ്യത്തിന്റെയും പുരാതന ചരിത്രവും സാംസ്കാരിക പാരമ്പര്യങ്ങളും പ്രതിഫലിക്കുന്ന തരത്തിലാണ് ഈ ആഘോഷങ്ങൾ കൊണ്ടാടുന്നത്.

ഓസ്ട്രേലിയയിൽ ക്രിസ്മസ് കാലം കടുത്ത വേനൽക്കാലമാണ്. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളും നഗരങ്ങളും കരിമരുന്ന് പ്രകടനങ്ങളാലും അലങ്കരിച്ച തെരുവുകളാലും പ്രകാശമാനമാകും. പള്ളികളും പ്രാദേശിക അധികാരികളും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഇതിൽ വിനോദസഞ്ചാരികളും പങ്കെടുക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ ആളുകൾ കടൽവിഭവങ്ങൾ, സ്റ്റീക്ക് അല്ലെങ്കിൽ സോസേജുകൾ എന്നിവ ഉപയോഗിച്ച് ബാർബിക്യൂ നടത്തുന്നു. പഴങ്ങൾ ചേർത്ത 'പാവാള' എന്ന മധുരപലഹാരവും കഴിക്കുന്നു.

ക്രിസ്മസ് ആഘോഷം വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ!
തെരുവുകൾ സാധാരണയായി നക്ഷത്ര രൂപത്തിലുള്ള വിളക്കുകളായ 'പരോൾ' കൊണ്ട് തിളങ്ങുന്നു.

എന്നാൽ ഏറ്റവും ദൈർഘ്യമേറിയ ക്രിസ്മസ് സീസൺ ഏതാണെന്ന് അറിയുമോ? ഫിലിപ്പീൻസിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ക്രിസ്മസ് സീസണുകളിൽ ഒന്നാണ്. ഇത് സെപ്റ്റംബർ മുതൽ ജനുവരി തുടക്കം വരെ നീണ്ടുനിൽക്കും. ഫിലിപ്പീൻസിൽ മതപരമായ പാരമ്പര്യങ്ങൾ സംഗീതം, ഭക്ഷണം, കുടുംബ സംഗമങ്ങൾ എന്നിവയുമായി മനോഹരമായി സംയോജിക്കുന്നു. തെരുവുകൾ സാധാരണയായി നക്ഷത്ര രൂപത്തിലുള്ള വിളക്കുകളായ 'പരോൾ' കൊണ്ട് തിളങ്ങുന്നു. 'സിംബാങ് ഗാബി' എന്ന പുലർച്ചെയോ രാത്രിയിലോ നടക്കുന്ന കൂട്ടായ്മകളും ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. 'നോച്ചെ ബ്യൂണ' എന്ന ക്രിസ്മസ് തലേന്നത്തെ വിരുന്നും ആസ്വദിക്കാം. ഭക്ഷണത്തിൽ സാധാരണയായി 'ബിബിൻക' (അരി കേക്ക്) ഉം 'കെസോ ഡി ബോള' (ചീസ്) ഉം ആണ് പ്രത്യേകത.

അതേസമയം മെക്സിക്കോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ തുടക്കം മുതൽ ജനുവരി തുടക്കം വരെ നീണ്ടുനിൽക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് 'ലാസ് പൊസാദാസ്' എന്ന ചടങ്ങോടെയാണ്. ഇത് മേരിയുടെയും ജോസഫിന്റെയും അഭയം തേടിയുള്ള യാത്രയെ അനുസ്മരിക്കുന്ന ഒൻപത് രാത്രി നീണ്ടുനിൽക്കുന്ന ഒരു നാടകമാണ്. മെക്സിക്കൻ തെരുവുകളിൽ കുട്ടികളും മുതിർന്നവരും വീടുതോറും കയറിയിറങ്ങി ക്രിസ്മസ് ആശംസകൾ നേരും. പരമ്പരാഗത ഗാനങ്ങൾ പാടിയും ആഘോഷങ്ങളിൽ പങ്കുചേരും. ക്രിസ്മസ് തലേന്ന് ('നോച്ചെബുവാ' എന്നാണ് അറിയപ്പെടുന്നത്), അർധരാത്രിയിലെ ദിവ്യബലിയും അതിനുശേഷമുള്ള വിരുന്നും പ്രധാനമാണ്.

ക്രിസ്മസ് ആഘോഷം വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ!
രുചികരവുമായ ഭക്ഷണങ്ങളും അലങ്കരിച്ച വീടുകളും പ്രകാശമാനമായ തെരുവുകളുമാണ്.

ഫ്രഞ്ച് സംസ്കാരത്തിൽ ക്രിസ്മസ് എന്നാൽ നീണ്ടുനിൽക്കുന്നതും രുചികരവുമായ ഭക്ഷണങ്ങളും അലങ്കരിച്ച വീടുകളും പ്രകാശമാനമായ തെരുവുകളുമാണ്. ഫ്രഞ്ച് ആളുകൾ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന 'ലെ റെവെയോൺ' എന്ന പ്രത്യേക ക്രിസ്മസ് തലേന്നത്തെ വിരുന്ന് നടത്തുന്നു. ഇതിൽ 'ബുഷെ ഡി നോയൽ' എന്ന യുകെ ലോഗ് കേക്ക് ഉൾപ്പെടുന്നു. എന്നാൽ ജർമനിയിൽ 'വെയ്നാഹ്ത്സ്മാർക്റ്റെ' അഥവാ ക്രിസ്മസ് മാർക്കറ്റുകളാണ് പ്രധാന ആകർഷണം. ഈ മാർക്കറ്റുകൾ പ്രകാശത്താലും കരകൗശല വസ്തുക്കളാലും സംഗീതത്താലും മനോഹരമായ ഗന്ധത്താലും നിറഞ്ഞതാണ്. ക്രിസ്മസിന് ഏകദേശം 19 ദിവസം മുൻപ് ജർമനി 'സെന്റ് നിക്കോളാസ് ദിനം' ആഘോഷിക്കുന്നു. ഈ ദിവസം കുട്ടികൾക്ക് അവരുടെ ഷൂസുകളിൽ ചെറിയ സമ്മാനങ്ങൾ ലഭിക്കും. ഷൂസുകളിൽ ക്രിസ്മസ് സമ്മാനങ്ങൾ നിറയ്ക്കുന്നത് യൂറോപ്പിലെ (പ്രത്യേകിച്ച് ജർമനി, നെതർലൻഡ്സ്) എന്നിവടങ്ങളിലെ ഒരു പഴയ ആചാരമാണ്. കുട്ടികൾ തങ്ങളുടെ ഷൂസുകൾ വാതിലിനു പുറത്തോ അടുപ്പിനടുത്തോ വെക്കുകയും അന്ന് രാത്രി സെൻ്റ് നിക്കോളാസ് മിഠായികൾ, ചെറിയ സമ്മാനങ്ങൾ, ഓറഞ്ച് എന്നിവ അതിൽ നിറയ്ക്കുമെന്നുമാണ് വിശ്വാസം. ഭക്ഷണത്തിന്റെ കാര്യത്തിൽ, 'ലെബ്കുച്ചൻ' എന്ന മസാല ചേർത്ത ജിഞ്ചർബ്രെഡ് വിഭവം ജർമനിയിൽ പങ്കുവെക്കുന്നു. പഞ്ചസാരയിൽ പൊതിഞ്ഞ 'സ്റ്റോളൻ' എന്ന പഴവർഗ റൊട്ടിയും ഇതിൽ ഉൾപ്പെടുന്നു. 'ഗ്ലൂഹ്‌വൈൻ' എന്ന ചൂടുള്ള മസാല പാനീയം ആളുകൾക്ക് നൽകുന്നു. അതേസമയം സ്വീഡനിലെ വീടുകളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കം ഡിസംബർ 13ന് നടക്കുന്ന 'സെന്റ് ലൂസിയ ദിന' ആഘോഷങ്ങളോടെയാണ്. മെഴുകുതിരി കിരീടം ധരിച്ച ഒരു പെൺകുട്ടി വെളിച്ചവും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കാനുള്ള പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ് പ്രതേ്യകത. സെന്റ് ലൂസിയ ദിനത്തിൽ, ആളുകൾ 'ലൂസെകാറ്റർ' എന്ന കുങ്കുമം ചേർത്ത ബൺ കഴിക്കുന്നു. ക്രിസ്മസ് ദിനത്തിലെ വിരുന്നിൽ കുടുംബങ്ങൾ മത്സ്യം, മാംസം, ചീസ്, മധുരപലഹാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബുഫെയായ 'ജുൾബോർഡ്' നടത്തുന്നു.

ഓസ്ട്രേലിയക്കാരെ പോലെ ബ്രസീലുകാർ ചൂടുള്ള കാലാവസ്ഥയിലാണ് ക്രിസ്മസ് ആഘോഷം. ഡിസംബർ 25ന് ബ്രസീലിയൻ തെരുവുകൾ പോർച്ചുഗീസ് സ്വാധീനമുള്ള പരമ്പരാഗത ആഘോഷങ്ങളാൽ നിറയും. 'സീയാ ഡി ക്രിസ്മസ്' എന്ന അർധരാത്രിയിലെ വിരുന്ന്, അർധരാത്രിയിലെ കരിമരുന്ന് പ്രകടനങ്ങൾ, അലങ്കാരങ്ങൾ എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. 'പ്രസെപിയോസ്' എന്ന പുൽക്കൂടുകൾ, തീരദേശങ്ങളിൽ നടക്കുന്ന ബീച്ച് ആഘോഷങ്ങൾ, നഗര ചത്വരങ്ങളിലെ പാർട്ടികളിലെ സംഗീതവും നൃത്തവും എന്നിവയും കാണാം. ബ്രസീലുകാർ 'ചോക്ലേറ്റ് പാവ്' പോലുള്ള പ്രാദേശിക മധുരപലഹാരങ്ങൾ ക്രിസ്മസിന് കഴിക്കുന്നു. ഡെൻമാർക്കിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ലക്ഷ്യം 'ഹ്യൂഗ്ഗെ' എന്ന അനുഭൂതിയാണ്. ഇത് കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായും ഊഷ്മളമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. വീടുകളും തെരുവുകളും മെഴുകുതിരികളും വർണാഭമായ അലങ്കാരങ്ങളും കൊണ്ട് പ്രകാശമാനമാക്കുന്നു. ആളുകൾ കൈകൊണ്ട് നിർമിച്ച നെയ്ത ഹൃദയ രൂപത്തിലുള്ള അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നു. 'റിസലാമാൻഡെ' എന്ന അരിപ്പായസം ഡെൻമാർക്കിന്റെ ക്രിസ്മസ് വിഭവങ്ങളിൽ പ്രധാനപ്പെട്ടതാണ്.

പ്രിയപ്പെട്ട വായനക്കാർക്ക് മെട്രോ മലയാളം ഓസ്ട്രേലിയയുടെ ക്രിസ്മസ് ദിനാശംസകൾ.

Related Stories

No stories found.
Metro Australia
maustralia.com.au