ഹോങ്കോങ് – അഡിലെയ്ഡ് റൂട്ടിൽ നേരിട്ട് വിമാനസർവീസുമായി കാത്തി പസഫിക്

2025 നവംബർ 11 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ് ആഴ്‌ച്ചയിൽ മൂന്ന് പ്രാവശ്യം ഉണ്ടാകും
Flights
ഹോങ്കോങ് – അഡിലെയ്ഡ് നേരിട്ട് വിമാനസർവീസുമായി കാത്തി പസഫിക്Johnny Williams/ Unsplash
Published on

ഏഷ്യയിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ കാത്തി പസഫിക് അന്താരാഷ്ട്ര സർവീസ് വ്യാപനത്തിന്റെ ഭാഗമായിട്ടാണ് ഹോങ്കോങ്ങിനും ഓസ്‌ട്രേലിയയിലെ അഡിലെയ്ഡിനും ഇടയിൽ പുതിയ വിമാന റൂട്ടുകൾ ആരംഭിക്കുന്നത്. 2025 നവംബർ 11 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ് ആഴ്‌ച്ചയിൽ മൂന്ന് പ്രാവശ്യം ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

ബിസിനസ്സ് യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഉൾപ്പെടെ ഇരുനഗരങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുക എന്നതാണ് കാത്തി പസഫിക് ലക്ഷ്യമിടുന്നത്.

Also Read
ഗ്യാലറിയിലെത്തുന്ന പന്ത് ആരാധകർക്ക്; ബി​ഗ് ബാഷ് ലീഗിൽ പുതിയ നിയമം
Flights

ദക്ഷിണ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡിലെയ്ഡ്, അന്താരാഷ്ട്ര യാത്രക്കാരുടെ പ്രധാന കേന്ദ്രമായിത്തീരുന്ന പശ്ചാത്തലത്തിലാണ് ഈ സർവീസ് കൂടുതൽ പ്രാധാന്യം നേടുന്നത്. വിനോദസഞ്ചാരമേഖലയോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യരംഗം, നിർമ്മാണം എന്നീ മേഖലകളിലും അഡിലെയ്ഡ് ശക്തമായ സാന്നിധ്യം പുലർത്തുന്നു. ഹോങ്കോങ്ങുമായി നേരിട്ടുള്ള കണക്റ്റിവിറ്റി ലഭിക്കുന്നത് വ്യാപാരം, നിക്ഷേപം, സാംസ്കാരിക-അക്കാദമിക് കൈമാറ്റങ്ങൾ എന്നിവയും സജീവമാക്കാനാണ് സഹായിക്കുക.

ദക്ഷിണ ഓസ്‌ട്രേലിയയുടെ വിനോദസഞ്ചാര മേഖലയ്ക്കും ഈ സർവീസ് വലിയ പ്രോത്സാഹനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈൻ നിർമ്മാണത്തിനും ബീച്ചുകള്‌ക്കും പ്രകൃതി സൗന്ദര്യത്തിനും പ്രശസ്തമായ അഡിലെയ്ഡ്, ആഗോള വിനോദസഞ്ചാരികൾക്ക് കൂടുതൽ ആകർഷക കേന്ദ്രമാകും. പുതിയ സർവീസ് പ്രാദേശിക ബിസിനസ്സുകൾക്കും തൊഴിലവസരങ്ങൾക്കും മികച്ച മുന്നേറ്റമാക്കുമെന്നാണ് കണക്കാക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au