
ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ഇന്ത്യാ സന്ദർശനത്തിനായുള്ള പദ്ധതികൾ പുരോഗമിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ രണ്ടാം തവണ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. 2020-ൽ ആരംഭിച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ അഞ്ചാം വാർഷികം ആചരിക്കുന്ന വർഷത്തിലാണ് ഈ സന്ദർശനം.
ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം നിരവധി മേഖലകളിൽ വളർന്നിട്ടുണ്ടെങ്കിലും, പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം എന്നിവയിൽ ഇടപെടലുകൾ ഗണ്യമായി വർദ്ധിച്ചു..
വിദ്യാഭ്യാസ രംഗത്തും സഹകരണം വർദ്ധിച്ച് വരുന്നു. ഓസ്ട്രേലിയൻ സർവകലാശാലകൾ - വൊലോങോങ്, വെസ്റ്റേൺ ഓസ്ട്രേലിയ, ഡീക്കിൻ, അഡിലൈഡ് , ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കാൻ നീക്കം നടത്തുകയാണ്. 2022-ൽ ഒപ്പുവെച്ച ഇക്കണോമിക് കോപ്പറേഷൻ കരാറിനുശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരം വേഗത്തിൽ വളർന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഓസ്ട്രേലിയ സന്ദർശിച്ചത്. വിവരങ്ങൾ പങ്കിടൽ, അന്തർവാഹിനി രക്ഷാപ്രവർത്തനം, സംയുക്ത സ്റ്റാഫ് ചർച്ച സ്ഥാപിക്കൽ എന്നിവയിൽ 3 പ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസും ഇന്ത്യാ സന്ദർശനം നടത്തിയതിന് മാസങ്ങൾക്ക് ശേഷമാണ് പ്രതിരോധമന്ത്രിയുടെ ഈ സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തവും ശേഷി വികസനവും മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിഡ്നിയിൽ നടന്ന ആദ്യ ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ വ്യവസായ ബിസിനസ് റൗണ്ട് ടേബിളിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഓസ്‌ട്രേലിയയുടെ പ്രതിരോധ സഹമന്ത്രി പീറ്റർ ഖലീലിനൊപ്പം ആണ് അധ്യക്ഷത വഹിച്ചിരുന്നു