ബാക്ക്പാക്ക് ചെയർലിഫ്റ്റിൽ കുടുങ്ങി; ഓസീസ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

നാഗാനോ പ്രിഫെക്ചറിലെ ഒട്ടാരിയിലെ സുഗൈക്ക് മൗണ്ടൻ റിസോർട്ടിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.
ഓസീസ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
Brooke Day. (Brooke Day Facebook)
Published on

ജപ്പാനിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സ്കീ റിസോർട്ടിലുണ്ടായ അപകടത്തിൽ ഓസ്‌ട്രേലിയൻ യുവതിയായ ബ്രൂക്ക്ഡേക്ക് (22) ദാരുണാന്ത്യം. നാഗാനോ പ്രിഫെക്ചറിലെ ഒട്ടാരിയിലെ സുഗൈക്ക് മൗണ്ടൻ റിസോർട്ടിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. സ്നോബോർഡിങ് നടത്തുന്നതിനിടെ യുവതിയുടെ ബാക്ക്പാക്കിൽ ചെയർ ലിഫ്റ്റിന്റെ ബക്കിൾ കുടുങ്ങിയതാണ് അപകടകാരണം. എതിർ ദിശയിലേക്ക് തിരിഞ്ഞ ലിഫ്റ്റ് ബ്രൂക്ക് ഡേയെ വലിച്ചിഴച്ചു. റിസോർട്ട് ജീവനക്കാരൻ എമർജൻസി ബട്ടൺ അമർത്തി, ചെയർലിഫ്റ്റ് നിർത്തി ബാക്ക്പാക്ക് ഊരാൻ ശ്രമിച്ചെങ്കിലും യുവതി സ്ട്രാപ്പ് ഇട്ടിരുന്നതിനാൽ വേഗം ഊരാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് യുവതി മരണത്തിന് കീഴടങ്ങി.

Related Stories

No stories found.
Metro Australia
maustralia.com.au