

ഓസ്‌ട്രേലിയയിലുടനീളം ആറ് സൺസ്‌ക്രീൻ ഉൽപ്പന്നങ്ങൾ അടിയന്തിരമായി തിരിച്ചുവിളിച്ചു. പര്യസ്യപ്പെടുത്തിയ സംരക്ഷണം സൺ സ്ക്രീൻ ഉൽപ്പന്നങ്ങൾ നൽകുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉൽപ്പന്നങ്ങളുടെ യഥാർത്ഥ SPF അളവ് അവയുടെ SPF50 അല്ലെങ്കിൽ SPF50+ ലേബലുകളേക്കാൾ കുറവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്ട്രേഷൻ (TGA) തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചത്.
തിരിച്ചുവിളിച്ച സൺ സ്ക്രീൻ ഉൽപ്പന്നങ്ങൾ:
Fountain of Youth Environmental Defence Cream SPF50+
Ethical Zinc Daily Wear Light Sunscreen SPF50+
Ethical Zinc Daily Wear Tinted Facial Sunscreen – Light
Ethical Zinc Daily Wear Tinted Facial Sunscreen – Dark
Endota Mineral Protect SPF50 Sunscreen
Allganic Light Sunscreen SPF50+ (including Baby & Kid Sunscreen)
ഈ ഉൽപ്പന്നങ്ങളെല്ലാം ഒരേ അടിസ്ഥാന ഫോർമുല ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്ന് TGA പറയുന്നു. ആ ഫോർമുല ഉപയോഗിക്കുന്ന മറ്റ് നിരവധി സൺസ്‌ക്രീനുകളും മുമ്പത്തെ കംപ്ലയൻസ് ടെസ്റ്റുകളിൽ പരാജയപ്പെട്ടിട്ടുണ്ട്. അതേസമയം SPF ലെവലുകൾ പൊരുത്തപ്പെടാത്തത് സൂര്യപ്രകാശത്തിൽ നിന്ന് ഉപയോക്താക്കളെ സുരക്ഷിതരാക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത് ചർമ്മത്തിന് കേടുപാടുകൾ, ദീർഘകാല ചർമ്മ കാൻസർ സാധ്യത എന്നിവ വർദ്ധിപ്പിക്കും. ഈ ഉൽപ്പന്നങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലിംഗുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നമെങ്കിലും ഇവ ഉപയോഗിക്കുന്നത് നിർത്താൻ ഉപഭോക്താക്കളെ TGA ഉപദേശിച്ചു.
തിരിച്ച് വിളിച്ച സൺസ്‌ക്രീനുകളിൽ ഏതെങ്കിലും വാങ്ങിയ ആളുകൾ ചെയ്യേണ്ടത്:
അവ ഉപയോഗിക്കുന്നത് ഉടനടി നിർത്തുക.
റീട്ടെയിലർക്ക് അവ തിരികെ നൽകുക അല്ലെങ്കിൽ റീഫണ്ടിനായി നിർമ്മാതാവിനെ ബന്ധപ്പെടുക
കൂടുതൽ പരിശോധന പൂർത്തിയാകുന്നതുവരെ ഇതര സൺസ്‌ക്രീൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക
അന്വേഷണം തുടരുമെന്നും കൂടുതൽ ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയയുടെ സൺസ്‌ക്രീൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ കൂടുതൽ നടപടിയെടുക്കുമെന്നും റെഗുലേറ്റർ പറയുന്നു.