ജീവനക്കാരുടെ ക്ഷാമം; ഓസ്‌ട്രേലിയയിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഒരു വിമാനം റദ്ദാക്കുന്നു

ഓഗസ്റ്റ് 31ന് അവസാനിച്ച ഒരു വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ ആകെ 2,536 വിമാനങ്ങൾ റദ്ദാക്കിയതായി എയർസർവീസസ് ഓസ്‌ട്രേലിയ ഡെപ്യൂട്ടി CEOപീറ്റർ കറൻ പറഞ്ഞു.
ഓസ്‌ട്രേലിയയിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഒരു വിമാനം റദ്ദാക്കുന്നു
121 റദ്ദാക്കലുകൾ എയർസർവീസസിലെ ജീവനക്കാരുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ടതായിരുന്നു.
Published on

കാൻബറ: ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ ശരാശരി മൂന്ന് ദിവസത്തിലൊരിക്കൽ ഒരു വിമാനം റദ്ദാക്കുന്നതായി എയർസർവീസസ് ഓസ്‌ട്രേലിയ സെനറ്റ് സമിതിയെ അറിയിച്ചു. ഓഗസ്റ്റ് 31ന് അവസാനിച്ച ഒരു വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ ആകെ 2,536 വിമാനങ്ങൾ റദ്ദാക്കിയതായി എയർസർവീസസ് ഓസ്‌ട്രേലിയ ഡെപ്യൂട്ടി സിഇഒ പീറ്റർ കറൻ പറഞ്ഞു. ഇതിൽ 121 റദ്ദാക്കലുകൾ എയർസർവീസസിലെ ജീവനക്കാരുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിൽ 103 എണ്ണം സിഡ്‌നി വിമാനത്താവളത്തിലായിരുന്നു.

Also Read
മുൻ ഭാര്യയോട് മാപ്പുപറഞ്ഞ് മുൻ കാർൾട്ടൺ പ്രസിഡന്റ് ലൂക്ക് സെയേഴ്സ്; മാനനഷ്ടക്കേസ് ഒത്തുതീർപ്പായി
ഓസ്‌ട്രേലിയയിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഒരു വിമാനം റദ്ദാക്കുന്നു

ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയും സിഡ്‌നി വിമാനത്താവളത്തിൽ 14 ഇൻബൗണ്ട് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കൂടുതൽ ഔട്ട്‌ബൗണ്ട് സർവീസുകളും റദ്ദാക്കിയതായി കറൻ പറഞ്ഞു. വിമാന ഗതാഗത നിയന്ത്രണ ജീവനക്കാരുടെ കുറവ് നികത്താൻ എയർസർവീസസും വിമാനക്കമ്പനികളും സർവീസുകൾ വൈകിക്കുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. വിമാനത്താവളത്തിന്റെ വളർച്ചയ്ക്കനുസരിച്ച് സിഡ്‌നിയിൽ ഡ്യൂട്ടി റൊട്ടേഷനിൽ 41 എയർ ട്രാഫിക് കൺട്രോളർമാർ ആവശ്യമാണ്. നിലവിൽ 49 പേരെ നിയമിച്ചിട്ടുണ്ടെങ്കിലും എട്ട് പേർ ഇപ്പോൾ ജോലിയിൽ ലഭ്യമല്ലെന്ന് കറൻ വ്യക്തമാക്കി. “ഹ്രസ്വകാല അസുഖമോ ജീവനക്കാരുടെ ലഭ്യതക്കുറവോ ഉണ്ടാകുമ്പോൾ സാഹചര്യം നിയന്ത്രിച്ച് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടാണ്,” കറൻ പറഞ്ഞു. വിരമിച്ച ജീവനക്കാരോട് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചിലർ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read
ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ കടുപ്പിച്ചു; നിരസിക്കൽ നിരക്ക് 10 വർഷത്തെ ഉയർന്ന നിലയിൽ
ഓസ്‌ട്രേലിയയിൽ മൂന്ന് ദിവസത്തിലൊരിക്കൽ ഒരു വിമാനം റദ്ദാക്കുന്നു

ഓസ്‌ട്രേലിയയിലാകെ ഏകദേശം 1,100 എയർ ട്രാഫിക് കൺട്രോളർമാരാണ് നിലവിൽ ജോലി ചെയ്യുന്നത്. അടുത്ത ഒരു വർഷത്തിനിടെ 91 പേർ കൂടി ജോലിയിൽ പ്രവേശിക്കുമെന്നും കറൻ അറിയിച്ചു. കൂടുതൽ നിയമനങ്ങൾ നടത്തുന്നതിലൂടെ 2027 മാർച്ചോടെ ദിവസേന രണ്ട് ജീവനക്കാരുടെ അഭാവം വരെ കൈകാര്യം ചെയ്യാൻ ആവശ്യമായ ഓൺ-കോൾ ജീവനക്കാരെ ലഭ്യമാക്കാനാകുമെന്നാണ് എയർസർവീസസിന്റെ പ്രതീക്ഷ. ഇത് പൂർണമായും പ്രശ്നങ്ങൾ ഒഴിവാക്കുമെന്ന് ഉറപ്പില്ലെങ്കിലും നിലവിൽ നേരിടുന്ന തരത്തിലുള്ള പ്രതിസന്ധികളുടെ സാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് കറൻ പറഞ്ഞു.

Metro Australia
maustralia.com.au