വംശനാശഭീഷണി നേരിടുന്ന വാലബികളെ ACT-യിലേക്ക് കൊണ്ടുവന്നു

ആറ് വാലാബികളെയും 30 ദിവസത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കും.
The southern brush-tailed rock-wallabies were genetically screened in Victoria before being transported to the ACT. (Supplied: Odonata Foundation)
The southern brush-tailed rock-wallabies were genetically screened in Victoria before being transported to the ACT. (Supplied: Odonata Foundation)
Published on

ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ആറ് തെക്കൻ ബ്രഷ്-ടെയിൽഡ് റോക്ക്-വാലാബികളെ ACT-ലേക്ക് കൊണ്ടുവന്നു. വിക്ടോറിയയിൽ നിന്ന് ബ്രഷ്-ടെയിൽഡ് റോക്ക്-വാലാബികളെ പുതിയൊരു ജനസംഖ്യ രൂപപ്പെടുത്തുന്നതിനായി ACT-ലേക്ക് കൊണ്ടുവന്നത്. കാട്ടിൽ 60-ൽ താഴെ സ്പീഷീസുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്.

Supplied: Odonata Foundation
Supplied: Odonata Foundation

ഒഡോനാറ്റ ഫൗണ്ടേഷന്റെ മൗണ്ട് റോത്ത്‌വെൽ സാങ്ച്വറിയിലെ മൂന്ന് ആണുങ്ങളെയും മൂന്ന് പെണ്ണുങ്ങളെയും സൂക്ഷ്മമായി തിരഞ്ഞെടുത്ത് ജനിതക പരിശോധനയ്ക്ക് വിധേയമാക്കി. അതിന് ശേഷമാണ് ACT യിലേക്ക് എത്തിച്ചത്. ആറ് വാലാബികളെയും 30 ദിവസത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കും. തുടർന്ന് ACT യുടെ ടിഡ്ബിൻബില്ല നേച്ചർ റിസർവിലെ ഒരു പ്രജനന പരിപാടിയിലേക്ക് വിടും. 1959 മുതൽ ACT-യിലെ കാട്ടിൽ ഈ ഇനത്തെ കണ്ടിട്ടില്ല.

ചെറിയ വിമാനത്തിൽ കയറ്റിയാണ് വാലാബികളെ ACT യിലേക്ക് എത്തിച്ചത്. സീറ്റുകളിൽ ഇരിക്കാൻ കഴിയുന്ന തരത്തിലാണ് ബാക്ക്‌പാക്കുകൾ നിർമ്മിച്ചിരിക്കുന്നത്. അവ ശരിക്കും ശാന്തമായിരുന്നുവെന്ന് കാൻബറയിലേക്ക് വാലാബികളെ എത്തിച്ച പൈലറ്റ് മൈക്കൽ സ്മിത്ത് പറഞ്ഞു. വർഷങ്ങളുടെ പരിശ്രമത്തിന്റെ പരിസമാപ്തിയാണ് ഇവയുടെ വരവെന്ന് ടിഡ്ബിൻബില്ലയുടെ സീനിയർ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ പ്രോഗ്രാം മാനേജർ ഡോ. സാറാ മെയ് പറഞ്ഞു.

Metro Australia
maustralia.com.au