ഫ്രീ ഡൈവിംഗിൽ താര റോസൺ പുതിയ റെക്കോർഡിട്ടു

 (Supplied: Amanda Tran)
Tara Rawson recently set the Australian record of 82 metres for a free dive. (Supplied: Amanda Tran)
Published on

സൗത്ത് ആഫ്രിക്കയിലെ കിംബർലിയിലെ മുൻ നിവാസിയായ താര റോസൺ ഫ്രീ ഡൈവിംഗിൽ പുതിയ ഓസ്‌ട്രേലിയൻ വനിതാ റെക്കോർഡിട്ടു. ഏഷ്യയിൽ അടുത്തിടെ നടന്ന ഒരു മത്സരത്തിൽ (ഫിലിപ്പീൻസിൽ നടന്ന എഐഡിഎ ഏഷ്യൻ ഫ്രീഡൈവിംഗ് കപ്പ്) 31-കാരിയായ ഇവർ ഒറ്റ ശ്വാസത്തിൽ 82 മീറ്റർ ഡൈവ് ചെയ്താണ് റെക്കോർഡ് സ്ഥാപിച്ചു. 82 മീറ്റർ ഡൈവ് പൂർത്തിയാക്കാൻ മറോസൺ രണ്ട് മിനിറ്റും 45 സെക്കൻഡുമാണ് എടുത്ത സമയം. ഇതോടെ താര റോസൺ, ഏറ്റവും ആഴമേറിയ ഓസ്‌ട്രേലിയൻ വനിതാ ഫ്രീഡൈവർ ആയി മാറുകയും രണ്ട് ദേശീയ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. കോൺസ്റ്റന്റ് വെയ്റ്റ് ഇനത്തിൽ 82 മീറ്റർ ഡൈവ് ചെയ്ത് റോസൺ ദേശീയ റെക്കോർഡിനെപ്പം കോൺസ്റ്റന്റ് വെയ്റ്റ് ബൈ-ഫിൻസ് ഇനത്തിൽ 79 മീറ്റർ ദൂരം എത്തി, ഒരു പുതിയ കോണ്ടിനെന്റൽ റെക്കോർഡും സ്ഥാപിച്ചു.

അതേസമയം ഇന്തോനേഷ്യയിൽ നടന്ന മനാഡോ ഡെപ്ത് മത്സരത്തിനും ജൂണിൽ ഫിലിപ്പീൻസിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് അപ്നിയ (എയ്ഡ) ഏഷ്യൻ ഫ്രീഡൈവിംഗ് കപ്പിനും ശേഷമാണ് ഈ റെക്കോർഡ് അംഗീകരിച്ചത്. വെള്ളത്തിനടിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നത് തനിക്ക് വളരെ ഇഷ്ടമാണെന്ന് താര റോസൺ പറഞ്ഞു. സമുദ്രവുമായി ബന്ധപ്പെടാൻ ഫ്രീ ഡൈവിംഗ് എന്നെ ശരിക്കും സഹായിച്ചു. വെള്ളത്തിനടിയിൽ നിരീക്ഷണം നടത്താൻ എനിക്ക് കൂടുതൽ സമയം ലഭിക്കും," അവർ പറഞ്ഞു. "ഇതൊരു രസകരമായ അനുഭവമാണെന്നും അവർ പറഞ്ഞു.

Metro Australia
maustralia.com.au