ഫേസ്ബുക്കിന് സൈറ്റ് പ്രശ്നം; അക്കൗണ്ടുകൾ താൽക്കാലികമായി ലഭ്യമല്ല

ഡെസ്‌ക്‌ടോപ്പ് ബ്രൗസറുകളിൽ സോഷ്യൽ മീഡിയ സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് ഓസ്‌ട്രേലിയൻ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്കിന് സൈറ്റ് പ്രശ്നം; അക്കൗണ്ടുകൾ താൽക്കാലികമായി ലഭ്യമല്ല
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. (Unsplash)
Published on

മെറ്റയുടെ ഫേസ്ബുക്ക് ചില ഉപയോക്താക്കൾക്ക് താൽക്കാലികമായി പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ഡെസ്‌ക്‌ടോപ്പ് ബ്രൗസറുകളിൽ സോഷ്യൽ മീഡിയ സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് ഓസ്‌ട്രേലിയൻ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർക്ക് ഉപയോക്താവിന്റെ അക്കൗണ്ട് "താൽക്കാലികമായി ലഭ്യമല്ല" എന്ന് പറയുന്ന സന്ദേശം ലഭിച്ചു. "ഒരു സൈറ്റ് പ്രശ്‌നം കാരണം നിങ്ങളുടെ അക്കൗണ്ട് നിലവിൽ ലഭ്യമല്ല," സന്ദേശത്തിൽ പറയുന്നു. "ഇത് ഉടൻ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റിനുള്ളിൽ വീണ്ടും ശ്രമിക്കുക."- എന്ന് സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം മെറ്റയുടെ മറ്റൊരു പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിനെ ബാധിച്ചതായി തോന്നുന്നില്ല.

Metro Australia
maustralia.com.au