ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ; മന്ത്രിക്ക് അമിതാധികാരം നൽകുമെന്ന് ജെയ്ൻ ഹ്യൂം

“ഓൺലൈനിൽ എന്താണ് ഹാനികരം, എന്തല്ല എന്ന് തീരുമാനിക്കാനുള്ള അധികാരം മന്ത്രിക്ക് നൽകേണ്ടതില്ലെന്നാണ് ഞങ്ങളുടെ നിലപാട്,” ഹ്യൂം ABC-യോട് പറഞ്ഞു.
ഓൺലൈൻ ഹാനി നിർവചനം മന്ത്രിക്ക്; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ വിവാദത്തിൽ
ജെയ്ൻ ഹ്യൂം
Published on

ഓസ്‌ട്രേലിയൻ സർക്കാരിന്റെ നിർദിഷ്ട Digital Duty of Care നിയമം കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് അമിതാധികാരം നൽകുന്നതാണെന്ന് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് ജെയ്ൻ ഹ്യൂം. സോഷ്യൽ മീഡിയയിലെ ഹാനികരമായ ഉള്ളടക്കവും അൽഗോരിതങ്ങളുടെ സ്വാധീനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ടുവരുന്ന നിയമനിർമാണത്തിനെതിരെയാണ് ഹ്യൂമിന്റെ വിമർശനം. “ഓൺലൈനിൽ എന്താണ് ഹാനികരം, എന്തല്ല എന്ന് തീരുമാനിക്കാനുള്ള അധികാരം മന്ത്രിക്ക് നൽകേണ്ടതില്ലെന്നാണ് ഞങ്ങളുടെ നിലപാട്,” ഹ്യൂം ABC-യോട് പറഞ്ഞു.

സർക്കാർ ഇന്റർനെറ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും സംശയം ഉയരുമെന്നും ഇത്തരം ഇടപെടലുകൾ ഒടുവിൽ പരാജയപ്പെടുമെന്നുമാണ് ഹ്യൂമിന്റെ വാദം. നിർദിഷ്ട നിയമപ്രകാരം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക ഫീഡുകൾ ഒഴിവാക്കാനുള്ള അവസരം നൽകുന്നതുൾപ്പെടെയുള്ള നടപടികളാണ് സർക്കാർ പരിഗണിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഹാനികരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിലും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

ഓൺലൈൻ ഹാനി നിർവചനം മന്ത്രിക്ക്; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ വിവാദത്തിൽ
Australia's Communications Minister Anika Wells(Mick Tsikas/AAP Image via AP)

അതേസമയം, നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ സെൻസർഷിപ്പിലേക്ക് നയിക്കുമെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് പാർലമെന്ററി പരിശോധനയില്ലാതെ ഓൺലൈൻ ഹാനിയുടെ നിർവചനം തീരുമാനിക്കാൻ മന്ത്രിക്ക് അധികാരം ലഭിക്കുന്നത് ആശങ്കാജനകമാണെന്നാണ് ഹ്യൂമിന്റെ നിലപാട്. Institute of Public Affairs-ലെ ആൻഡ്രൂ ബുഷ്നെലും ഹ്യൂമിന്റെ വിമർശനത്തെ പിന്തുണച്ചു. ഓസ്‌ട്രേലിയക്കാർ നിലവിലെ “algorithm”-ന് പകരം “alborithm” സ്വീകരിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതേസമയം, കുട്ടികളെയും മറ്റ് ദുർബല വിഭാഗങ്ങളെയും ഓൺലൈൻ ഹാനിയിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് Digital Duty of Care ലക്ഷ്യമിടുന്നതെന്ന് സർക്കാർ വാദിക്കുന്നു. നിയമലംഘനം നടത്തുന്ന വലിയ ടെക് കമ്പനികൾക്ക് വലിയ പിഴ ചുമത്താനും നിർദേശത്തിൽ വ്യവസ്ഥകളുണ്ട്.

Metro Australia
maustralia.com.au