ആൻഡ്രൂ ഹാസ്റ്റി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതായി പീറ്റർ ഡട്ടൺ

നിർണായക സമയത്ത് ഹാസ്റ്റി പാർട്ടിയെ സഹായിക്കുന്നതിൽ നിന്ന് പിന്മാറിയെന്നും, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയെന്നും ഡട്ടൺ ഉന്നയിച്ചു.
ആൻഡ്രൂ ഹാസ്റ്റിയെ കുറ്റപ്പെടുത്തി പീറ്റർ ഡട്ടൺ
മുൻ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ (ഇടത് വശം), ലിബറൽ എംപി ആൻഡ്രൂ ഹാസ്റ്റി. (അലക്സ് എല്ലിംഗ്ഹൗസൻ)
Published on

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്റെ സഹപ്രവർത്തകനായ ആൻഡ്രൂ ഹാസ്റ്റി "പണിമുടക്ക്" നടത്തിയതായി ഫെഡറൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ആരോപിച്ചു. നിർണായക സമയത്ത് ഹാസ്റ്റി പാർട്ടിയെ സഹായിക്കുന്നതിൽ നിന്ന് പിന്മാറിയെന്നും, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയെന്നും ഡട്ടൺ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാഡോ പ്രതിരോധ മന്ത്രിയായിരുന്ന ഹാസ്റ്റി, സഖ്യം സർക്കാർ നേടിയാൽ അവരുടെ സൈനിക ചെലവ് പദ്ധതികളെക്കുറിച്ച് സമഗ്രമായ ഒരു വിശകലനം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഡട്ടൺ തറപ്പിച്ചു പറഞ്ഞു. അതിന്റെ തൽഫലമായി, പാർട്ടിയുടെ 21 ബില്യൺ ഡോളറിന്റെ പ്രതിരോധ ചെലവിനുള്ള ബ്ലൂപ്രിന്റ് വൈകുകയും പ്രചാരണത്തിന്റെ അവസാനത്തിൽ വളരെ കുറച്ച് വിശദാംശങ്ങളോടെ തിടുക്കത്തിൽ പുറത്തിറക്കിയതായി തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അൽബനീസ് സർക്കാരിന്റെ പ്രതിരോധ രേഖയെക്കുറിച്ച് മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യാൻ മുൻ എസ്‌എ‌എസ് സൈനികനായ ഹാസ്റ്റിക്ക് മടിയുണ്ടായിരുന്നെന്നും ഡട്ടൺ വാദിച്ചു.

Also Read
മെച്ചപ്പെട്ട അവസരങ്ങൾക്കായി ടാസ്മാനിയയിലെ യുവാക്കൾ സംസ്ഥാനം വിടുന്നു
ആൻഡ്രൂ ഹാസ്റ്റിയെ കുറ്റപ്പെടുത്തി പീറ്റർ ഡട്ടൺ

അതേസമയം തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് പറഞ്ഞു ഹാസ്റ്റി തനിക്ക് നേരെ ഉയർന്ന ആരോപണത്തെ ശക്തമായി നിഷേധിച്ചു. എന്നാൽ ഈ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ പിരിമുറുക്കത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴുള്ള ആരോപണങ്ങൾ പാർട്ടിക്കുള്ളിലെ ആഭ്യന്തര സംഘർഷത്തിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Stories

No stories found.
Metro Australia
maustralia.com.au