
വർക്കിംഗ് വിത്ത് വൽനറബിൾ പീപ്പിൾ (WWVP) കാർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് വളണ്ടിയർമാർക്ക് $11 ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതി ACT സർക്കാർ റദ്ദാക്കി. സന്നദ്ധസേവനത്തിന് സാമ്പത്തികമായി തടസ്സമാകുമെന്ന് വാദിച്ചുകൊണ്ട്, ഫീസ് ഏർപ്പെടുത്തരുതെന്ന് പ്രതിപക്ഷവും ഗ്രീൻസും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സമൂഹത്തിൻ്റെ ഭാഗത്ത് നിന്നും പ്രതിഷേവും ശക്തമായതോടെയാണ് ACT സർക്കാർ പദ്ധതി റദ്ദാക്കി.
WWVP സ്കീം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന ചെലവുകൾ നികത്താൻ ഉദ്ദേശിച്ചുള്ള $11 ഫീസ് സെപ്റ്റംബറിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2011-ൽ ആരംഭിച്ചത് മുതൽ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നത് സൗജന്യമായിരുന്നു. സന്നദ്ധസേവനത്തിന് ഫീസ് സാമ്പത്തികമായി തടസ്സമാകുമെന്ന് ACT ഗ്രീൻസും കാൻബെറ ലിബറലുകളും ചില കമ്മ്യൂണിറ്റി ഗ്രൂപ്പുകളും വാദിച്ചു.
കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചതിന് ശേഷം 2025-26 ബജറ്റിൽ നിന്ന് പ്രദേശിക സർക്കാർ പിന്മാറിയ രണ്ടാമത്തെ പദ്ധതിയാണിത്. ആദ്യ പദ്ധതി 250 ഡോളർ ആരോഗ്യ ലെവി ആയിരുന്നു. ഇത് സർക്കാർ ഗ്രീൻസുമായി ഒരു കരാറിൽ ഏർപ്പെട്ടതിനുശേഷം റെസിഡൻഷ്യൽ റേറ്റ് പേയർമാർക്കുള്ള 100 ഡോളറായി കുറച്ചു.