ഓസ്‌ട്രേലിയൻ തീരങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും; നോർത്തേൺ ടെറിട്ടറിയിൽ പ്രളയ മുന്നറിയിപ്പ്

സിഡ്‌നിയിൽ വെള്ളിയാഴ്ചയും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത.
Australia -weather
കാലാവസ്ഥാJohannes Plenio/ Unsplash
Published on

വിക്ടോറിയ, ന്യൂ സൗത്ത് വെയ്‌ൽസ്, ക്വീൻസ്‌ലൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ ആഴ്ചാവസാനം കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BOM) മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വൈകുന്നേരം സിഡ്‌നിയുടെ പല ഭാഗങ്ങളിലും ഉണ്ടായ മിന്നൽ പ്രളയം ഗതാഗത തടസ്സങ്ങൾക്കും ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതിനും കാരണമായി. സിഡ്‌നിയിൽ വെള്ളിയാഴ്ചയും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത.

Also Read
കുട്ടികളിലെ സംസാര വൈകല്യങ്ങൾ തിരിച്ചറിയാൻ പുതിയ ഉപകരണം മെൽബൺ ഗവേഷകർ വികസിപ്പിച്ചെടുത്തു
Australia -weather

ക്വീൻസ്‌ലൻഡിന്റെ വടക്കൻ ഭാഗങ്ങളിലും മൗണ്ട് ഐസ, കുക്ടൗൺ എന്നിവിടങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കാം. ബ്രിസ്‌ബേനിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. വിക്ടോറിയയുടെ പല ഭാഗങ്ങളിലും മഴയും കാറ്റും തുടരുമെങ്കിലും വൈകുന്നേരത്തോടെ ഇതിന്റെ തീവ്രത കുറഞ്ഞേക്കും. മെൽബണിൽ 27 ഡിഗ്രി സെൽഷ്യസും വടക്കൻ വിക്ടോറിയയിൽ 30 ഡിഗ്രിക്ക് മുകളിലും ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

നോർത്തേൺ ടെറിട്ടറിയിൽ കാലവർഷം (Monsoon) വീണ്ടും ശക്തമായതോടെ ജോർജിന നദിയിൽ വലിയ പ്രളയത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സൗത്ത് ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലും അതിശക്തമായ മഴ പെയ്തേക്കാം. അതേസമയം, അഡ്‌ലെയ്ഡ് (31°C), പെർത്ത് (33°C) എന്നിവിടങ്ങളിൽ പ്രധാനമായും വെയിലുള്ള തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഹോബർട്ടിൽ 24 ഡിഗ്രി താപനിലയുള്ള മിതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au