ഓസ്‌ട്രേലിയയിൽ ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ നിയന്ത്രണം; പ്രായം തെളിയിക്കൽ നിർബന്ധം

ആർ-റേറ്റഡ് ഗെയിമുകൾ, അശ്ലീല വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സെർച്ച് എഞ്ചിനുകൾ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ പ്രായം തെളിയിക്കേണ്ടി വരും.
ഓസ്‌ട്രേലിയയിൽ ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ നിയന്ത്രണം; പ്രായം തെളിയിക്കൽ നിർബന്ധം
Four Corners: Keana Naughton
Published on

കുട്ടികൾ ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ കാണുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ 'ഓൺലൈൻ സേഫ്റ്റി കോഡുകൾ' ഓസ്‌ട്രേലിയയിൽ നടപ്പിലായി. ഇതനുസരിച്ച് ആർ-റേറ്റഡ് ഗെയിമുകൾ, അശ്ലീല വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സെർച്ച് എഞ്ചിനുകൾ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ പ്രായം തെളിയിക്കേണ്ടി വരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടുകൾക്കും ഈ നിയമം ബാധകമാണ്.

നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 4.95 കോടി ഡോളർ വരെ പിഴ ചുമത്താൻ ഇ-സേഫ്റ്റി കമ്മീഷണർക്ക് അധികാരമുണ്ടാകും. ബാറുകളിലും കാസിനോകളിലും കുട്ടികൾക്ക് പ്രവേശനം നൽകാത്തതുപോലെ ഓൺലൈൻ ഇടങ്ങളിലും സുരക്ഷ വേണമെന്നാണ് സർക്കാരിന്റെ വാദം.

Also Read
ട്വൽവ് അപ്പോസ്തലുകൾ സന്ദർശിക്കാൻ പ്രവേശന ഫീസ് ഏർപ്പെടുത്തുന്നു!
ഓസ്‌ട്രേലിയയിൽ ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ നിയന്ത്രണം; പ്രായം തെളിയിക്കൽ നിർബന്ധം

എന്നാൽ, പ്രായം തെളിയിക്കുന്നതിനായി തിരിച്ചറിയൽ രേഖകൾ കൈമാറേണ്ടി വരുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വെബ്‌സൈറ്റുകൾ ഈ വിവരങ്ങൾ എങ്ങനെ സൂക്ഷിക്കുമെന്നതിനെക്കുറിച്ചും ഡാറ്റ ചോർച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ചും വലിയ ആശങ്കകളുണ്ട്. ഇന്റർനെറ്റിലെ അജ്ഞാതത്വം (Anonymity) ഇല്ലാതാകുമെന്നും ഇത് വ്യക്തികളുടെ ഓൺലൈൻ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ക്യു.യു.ടി പ്രൊഫസർ ഡാനിയൽ ആംഗസ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Metro Australia
maustralia.com.au