ഓസ്‌ട്രേലിയയിൽ കുട്ടികൾക്കായി പുതിയ ഇന്‍റർനെറ്റ് നിയമം: പോൺ സൈറ്റുകൾക്ക് പ്രായപരിശോധന നിർബന്ധം

വരുംമാസങ്ങളിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Australia New internet rules
ഓസ്‌ട്രേലിയയിൽ പുതിയ ഇന്‍റർനെറ്റ് നിയമങ്ങൾ വരുന്നു.Annie Spratt/unsplash
Published on

മെൽബൺ: കുട്ടികളെ 'നിയമപരമാണെങ്കിലും ദോഷകരമായ' ഉള്ളടക്കങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി ഓസ്‌ട്രേലിയയിൽ പുതിയ ഇന്‍റർനെറ്റ് നിയമങ്ങൾ വരുന്നു. ഇതിന്‍റെ ഭാഗമായി പോൺ സൈറ്റുകൾക്ക് ഉപയോക്താക്കളുടെ പ്രായം ഉറപ്പുവരുത്തുന്നതിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തും. വരുംമാസങ്ങളിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പുതിയ നിയമങ്ങൾ പ്രകാരം, പോൺ വെബ്സൈറ്റുകൾ ഉപയോക്താക്കൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് ഉറപ്പുവരുത്തണം. ഇസേഫ്റ്റി കമ്മീഷണർ പുറത്തിറക്കിയ ഒരു കൂട്ടം പുതിയ കോഡുകളുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ. പോൺ വെബ്സൈറ്റുകൾ, അതിക്രമങ്ങൾ, സ്വയം മുറിവേൽപ്പിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ ഈ കോഡുകളുടെ പരിധിയിൽ വരും. 2026 മാർച്ചോടെ നിയമങ്ങൾ പൂർണ്ണമായി നിലവിൽ വരും.

Also Read
സൗത്ത് ഓസ്‌ട്രേലിയയിൽ പുതിയ കത്തി നിയമങ്ങൾ , ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
Australia New internet rules

നിയമങ്ങളുടെ ലക്ഷ്യം:

ലൈംഗിക ഉള്ളടക്കം, സ്വയം മുറിവേൽപ്പിക്കുന്ന കാര്യങ്ങൾ, അമിതമായ അക്രമം തുടങ്ങിയവയിൽനിന്നും കുട്ടികളെ സംരക്ഷിക്കുക.

ഐ.ഡി. കാർഡ്, ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ, അല്ലെങ്കിൽ ബയോമെട്രിക് പ്രായനിർണയം പോലുള്ള 'കൃത്യമായ പ്രായപരിശോധനാ മാർഗ്ഗങ്ങൾ' പോൺ വെബ്സൈറ്റുകൾ നിർബന്ധമായും നടപ്പാക്കണം.

നിയമം ലംഘിക്കുന്നവർക്ക് ദശലക്ഷക്കണക്കിന് ഡോളർ പിഴ ചുമത്തും.

ഇതുപോലുള്ള നിയമങ്ങൾ ആപ്പ് സ്റ്റോറുകൾക്കും ബാധകമാകും. എഐ പ്ലാറ്റ്‌ഫോമുകളിലും നിയന്ത്രണങ്ങൾ വരും. ലൈംഗിക ചർച്ചകളിൽ ഏർപ്പെടുന്ന ചാറ്റ്‌ബോട്ടുകളെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഈ നീക്കം.

Also Read
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍
Australia New internet rules

ഓസ്‌ട്രേലിയൻ സർക്കാർ കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണത്തിൽ, പ്രായം ഉറപ്പാക്കുന്ന സാങ്കേതികവിദ്യകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യതയെക്കുറിച്ച് ചില ആശങ്കകളും ഉയർന്നിട്ടുണ്ട്.

യുകെ, യൂറോപ്പിലെ ചില രാജ്യങ്ങൾ, യുഎസ് തുടങ്ങിയ ഇടങ്ങളിൽ സമാനമായ നിയമങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും വിപിഎൻ പോലെയുള്ള മാർഗ്ഗങ്ങളിലൂടെ ഈ പരിശോധനകളെ മറികടക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചിട്ടുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au