

തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ, തൊഴിലവസരങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് ആളുകൾക്ക് ഇവിടേക്ക് വരുവാൻ. ഇപ്പോഴിതാ, ജോലിയില്ലാതെ രാജ്യത്തേയ്ക്ക് വരുവാനും പിആർ എടുക്കുവാനും സാധിക്കുന്ന ഒരു പുതിയ വിസാ പ്രോഗ്രാം രാജ്യം അവതരിപ്പിക്കുകയാണ്.
ഓസ്‌ട്രേലിയയുടെ പുതുതായി ആരംഭിച്ച നാഷണൽ ഇന്നൊവേഷൻ വിസ (സബ്ക്ലാസ് 858) വിസി പിന്തുണയുള്ള സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ, പേറ്റന്റുകളുള്ള ഗവേഷകർ, ആഗോള അംഗീകാരങ്ങളുള്ള ടെക് പ്രൊഫഷണലുകൾ, അത്‌ലറ്റുകൾ അല്ലെങ്കിൽ അന്താരാഷ്ട്ര അംഗീകാരമുള്ള കലാകാരന്മാർ തുടങ്ങിയ മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു ഇന്ത്യൻ പ്രൊഫഷണലാണെങ്കിൽ, ആദ്യ ദിവസം തന്നെ നിങ്ങൾക്ക് സ്ഥിര താമസത്തിന് യോഗ്യത ലഭിച്ചേക്കാം. ജോലി ഓഫറോ മൂലധന നിക്ഷേപമോ ഇല്ലാതെ തന്നെ രാജ്യത്ത് എത്താൻ സാധിക്കും
തൊഴിലുടമ സ്പോൺസർഷിപ്പിനെയോ പോയിന്റ് അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിനെയോ ആശ്രയിക്കുന്ന പരമ്പരാഗത വിസ പാതകളിൽ നിന്ന് വ്യത്യസ്തമായി, തങ്ങളുടെ മേഖലയിൽ "അസാധാരണ"മാണെന്ന് തെളിയിക്കാൻ കഴിയുന്ന വ്യക്തികൾക്കായി ഒരുക്കിയിപരിക്കുന്ന ഫാസ്റ്റ്-ട്രാക്ക് പിആർ റൂട്ട് ആണ് നാഷണൽ ഇന്നൊവേഷൻ വിസ (സബ്ക്ലാസ് 858)
ധനകാര്യം, സാങ്കേതികവിദ്യ, ശാസ്ത്രം, ഗവേഷണം, വൈദ്യം, സ്‌പോർട്‌സ്, കല എന്നിവയിലെ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്നവരെയാണ് വിസ ലക്ഷ്യമിടുന്നത്. സൗജന്യ മെഡികെയർ കവറേജ്,കുട്ടികൾക്ക് സൗജന്യ പൊതുവിദ്യാഭ്യാസം, ഓസ്‌ട്രേലിയയിൽ എവിടെയും ജോലി ചെയ്യാനും താമസിക്കാനുമുള്ള സ്വാതന്ത്ര്യം, പിആറിന് കീഴിൽ കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള യോഗ്യത തുടങ്ങിയവ ഈ വിസയുടെ പ്രത്യേകതകളാണ്.