നാഷണൽ എ ഐ പദ്ധതി പുറത്തിറക്കി ഫെഡറൽ സർക്കാർ

AI Safety Institute സ്ഥാപിക്കാൻ ഓസ്ട്രേലിയൻ സർക്കാർ അടുത്തിടെ 29.9 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയയുട ദേശീയ എഐ പദ്ധതി
ഓസ്ട്രേലിയയുട ദേശീയ എഐ പദ്ധതിIgor Omilaev/ Unsplash
Published on

സിഡ്നി: ഓസ്ട്രേലിയക്കാർക്ക് കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കാനും ഉയർന്നുവരുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷണവും ഉറപ്പാക്കാനുമായി കാത്തിരിപ്പിനൊടുവിൽ നാഷൺ എ ഐ പദ്ധതി ഫെഡറൽ സർക്കാർ പുറത്തിറക്കി. എഐയുടെ അവസരങ്ങൾ പിടിച്ചെടുക്കുകയും അതിന്റെ നേട്ടങ്ങൾ വ്യാപിപ്പിക്കുകയും ഓസ്‌ട്രേലിയക്കാരെ സുരക്ഷിതരാക്കുകയും ചെയ്യുന്ന ഒരു ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള മാർഗരേഖയാണ് ഈ പദ്ധതി രൂപപ്പെടുത്തിയതെന്ന് വ്യവസായ മന്ത്രി ടിം അയേഴ്‌സ് പറഞ്ഞു.

2024 മുതൽ തയ്യാറാക്കി വന്നിരുന്ന ഈ റോഡ്മാപ്പ്, സൃഷ്ടിപരമായ മേഖലകളെ എ.ഐ. ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കോപ്പിറൈറ്റ് നിയമത്തിൽ മാറ്റങ്ങൾ പരിഗണിച്ചുവരുന്ന സാഹചര്യത്തിലാണ് പുറത്തിറങ്ങിയത്.2026-ൽ എ.ഐ. റിസ്കുകൾ നിരീക്ഷിക്കാനും നിയന്ത്രണ ഏജൻസികളെ പിന്തുണയ്ക്കാനും AI Safety Institute സ്ഥാപിക്കാൻ സർക്കാർ അടുത്തിടെ 29.9 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ പ്രഖ്യാപിച്ചിരുന്നു.

Also Read
ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ കൗമാരക്കാർക്ക് സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കുവാൻ ഈ രാജ്യങ്ങളും
image-fallback

സർക്കാറിന്റെ പ്രവർത്തനങ്ങളിൽ എ.ഐ.യെ എങ്ങനെ ഉൾപ്പെടുത്തുന്നു

പദ്ധതിയിൽ സർക്കാർ എ.ഐ. സംയോജിപ്പിക്കുന്ന പ്രധാന ഘട്ടങ്ങൾ വ്യക്തമാക്കുന്നു:

സുരക്ഷിതമായ GovAI പ്ലാറ്റ്ഫോം വഴി സർക്കാർ സംവിധാനങ്ങളിൽ എ.ഐ. ഉപയോഗം വ്യാപിപ്പിക്കല്‍

സ്‌കൂളുകളിൽ ജനറേറ്റീവ് എ.ഐ. പൈലറ്റ് പദ്ധതികൾ

പൊതു സേവനങ്ങളിൽ ഡിജിറ്റൽ, ഡാറ്റാ സ്കിൽസ് മെച്ചപ്പെടുത്തൽ

“എ.ഐ.യുടെ സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ഉപയോഗം എല്ലാ സർക്കാർ ഏജൻസികളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം,” രേഖ പറയുന്നു.

എ.ഐ. നിക്ഷേപങ്ങൾക്ക് വേഗത

ഡാറ്റാ സെന്ററുകൾ പോലുള്ള പിന്തുണാ അടിസ്ഥാനസൗകര്യങ്ങളിലേക്ക് നിക്ഷേപം വർധിപ്പിക്കാനുളള പദ്ധതികളും രേഖയിൽ ഉൾപ്പെടുന്നു.

എ.ഐ. വികസനം രാജ്യാന്തര മുൻഗണനകൾക്കും സാമൂഹ്യ-സാമ്പത്തിക താൽപര്യങ്ങൾക്കും അനുസരിച്ചുനടക്കണം എന്നും അതുവഴി നൈതിക മാനദണ്ഡങ്ങളും സുരക്ഷിത സാങ്കേതികവിദ്യകളും മത്സരക്ഷമ വ്യവസായങ്ങളും രൂപപ്പെടുത്തുന്നതിൽ രാജ്യത്തിന് നേതൃത്വം നേടാമെന്നും രേഖ പറയുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au