

ഓസ്ട്രേലിയയിൽ വിദേശികൾക്ക് ലഭ്യമായ വിവിധരം വിസകളിൽ ഒന്നാണ് ഓസ്ട്രേലിയയുടെ മെഡിക്കൽ ട്രീറ്റ്മെന്റ് വിസ. സബ്ക്ലാസ് 602 മെഡിക്കൽ ട്രീറ്റ്‌മെന്റ് വിസയിലൂടെ ചികിത്സയ്ക്കോ അവയവദാനത്തിനോ രോഗിയെ അനുഗമിക്കാനോ താൽക്കാലികമായി ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു സംവിധാനമാണ്. ചികിത്സയ്ക്കായി രാജ്യത്തേക്ക് പോകേണ്ട, നിലവിലുള്ള മെഡിക്കൽ ആവശ്യങ്ങൾക്കായി താമസം നീട്ടേണ്ട, അല്ലെങ്കിൽ പരിചരണം സ്വീകരിക്കുന്ന ഒരാളെ അനുഗമിക്കേണ്ട വ്യക്തികൾക്ക് ഈ വിസ ബാധകമാണ്.
സബ്ക്ലാസ് 602 വിസ ഒരു പ്രാവശ്യം അല്ലെങ്കിൽ പല പ്രാവശ്യം ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ചികിത്സകൾ, മെഡിക്കൽ കൺസൾട്ടേഷനുകൾ, അവയവദാനം, അവയവദാനം ചെയ്യാനെത്തുന്നവരെ അനുഗമിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ വിസ ലഭിക്കുന്നു. മൂന്നു മാസം വരെ പഠിക്കാനും ഈ വിസയിൽ അനുമതിയുണ്ട്; അതിലധികം പഠനത്തിനായി പ്രത്യേക ഒഴിവു മാനദണ്ഡങ്ങൾ പാലിക്കണം. താമസകാലാവധി താൽക്കാലികമാണ്, ഓരോ കേസിനും വ്യത്യസ്തമായി നിശ്ചയിക്കും.
വിസ ലഭിക്കാനായി അപേക്ഷകർ നിർബന്ധമായും നിബന്ധനകൾ പാലിക്കണം. ഓസ്ട്രേലിയൻ നിയമങ്ങളും വിസ നിബന്ധനകളും പാലിക്കുക, സാമ്പത്തികമായും സ്വയം പിന്തുണയ്ക്കാനുള്ള ശേഷി തെളിയിക്കുക, വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് രാജ്യം വിടുക എന്നിവ അത്യാവശ്യമാണ്. ചികിത്സ തേടുന്നവർക്കും അവരെ അനുഗമിക്കുന്നവർക്കും വിസ ലഭ്യമാണ്. ഓസ്ട്രേലിയയിലെത്തുന്ന അവയവദാതാക്കളും സബ്ക്ലാസ് 602 വിസയുള്ള രോഗികളുടെയും ദാതാക്കളുടെയും അവരുടെയൊപ്പം വരുന്നവരും ഇതിൽ ഉൾപ്പെടുന്നു.
ചെലവും അപേക്ഷിക്കാവുന്ന സ്ഥലവും
അപേക്ഷിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ഫീസ് വ്യത്യാസപ്പെടുന്നു.
ഓസ്ട്രേലിയയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകൾ – സൗജന്യം
ഓസ്ട്രേലിയയിൽ നിന്ന് അപേക്ഷിക്കുന്നവർ – AU $380
വിദേശ സർക്കാർ പ്രതിനിധികൾക്ക് – സൗജന്യം