വീടുവില കുത്തനെ ഇടിയുന്നു; പ്രോപ്പർട്ടി വിപണിയിലെ തകർച്ച ഓസ്‌ട്രേലിയയിൽ വൻ പ്രതിസന്ധിയാകുന്നു

മുൻപ് റെക്കോർഡ് നിരക്കുകളിൽ ഉയർന്ന വിപണിമൂല്യമുണ്ടായിരുന്ന ബ്രിസ്ബേൻ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലും വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്
വീടുവില കുത്തനെ ഇടിയുന്നു; പ്രോപ്പർട്ടി വിപണിയിലെ തകർച്ച ഓസ്‌ട്രേലിയയിൽ വൻ പ്രതിസന്ധിയാകുന്നു
Published on

സിഡ്‌നി: സിഡ്‌നിയിലും മെൽബണിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന ഓസ്‌ട്രേലിയയിലെ പ്രോപ്പർട്ടി വിപണിയിലെ തിരിച്ചടി രാജ്യത്തുടനീളം വ്യാപിക്കുന്നു. മുൻപ് റെക്കോർഡ് നിരക്കുകളിൽ ഉയർന്ന വിപണിമൂല്യമുണ്ടായിരുന്ന ബ്രിസ്ബേൻ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലും വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായി പ്രമുഖ പ്രോപ്പർട്ടി ഡാറ്റാ ഏജൻസിയായ കോട്ടാലിറ്റിയുടെ (Cotality) റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂലൈ മാസത്തിൽ മാത്രം ദേശീയതലത്തിൽ പ്രോപ്പർട്ടി വിലയിൽ 0.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ മാസിക ഇടിവാണിത്.

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ (RBA) പലിശനിരക്ക് വർദ്ധനവും, നെഗറ്റീവ് ഗിയറിംഗ്, ക്യാപിറ്റൽ ഗെയിൻസ് ടാക്സ് എന്നിവയിലുണ്ടായ മാറ്റങ്ങളുമാണ് വീടുവില കുറയാൻ പ്രധാന കാരണമായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് വായ്പ ലഭിക്കാനുള്ള പരിധി കുറഞ്ഞത് വാങ്ങലുകാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം, വിപണി തകർച്ച തുടരുന്ന സാഹചര്യത്തിൽ വലിയ നഷ്ടം ഒഴിവാക്കാനായി കൂടുതൽ വസ്തുവുടമകൾ തങ്ങളുടെ വീടുകൾ വിൽപ്പനയ്ക്കായി നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചേക്കുമെന്ന് കോട്ടാലിറ്റിയുടെ ഗവേഷണ വിഭാഗം മേധാവി ജെറാർഡ് ബർഗ് വ്യക്തമാക്കി. ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഘട്ടം നേരിയ ആശ്വാസം നൽകുന്നുണ്ട്.

Metro Australia
maustralia.com.au