ഓസ്ട്രേലിയയിലെ തദ്ദേശീയരുമായുള്ള ആദ്യ ഉടമ്പടി വിക്ടോറിയയിൽ ഒപ്പുവെക്കുന്നു

കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ നിയമം ഗവർണർ ഇന്ന് ഒപ്പുവെച്ചതോടെ ഇത് നിയമമായി പ്രാബല്യത്തിൽ വരും
Australia’s First Treaty with Aboriginal People
ഓസ്ട്രേലിയയിലെ തദ്ദേശീയരുമായുള്ള ആദ്യ ഉടമ്പടിABC News (Supplied: Leroy Miller)
Published on

ഓസ്ട്രേലിയയിലെ തദ്ദേശീജനങ്ങളുമായുള്ള ആദ്യ ഉടമ്പടി ഇന്ന് വിക്ടോറിയയിൽ ഒപ്പുവെക്കപ്പെടുകയും നിയമമാക്കപ്പെടുകയും ചെയ്യും. വിക്ടോറിയയുടെ ഉടമ്പടി ഓസ്‌ട്രേലിയയുടെ രാജ്യത്തെ തദ്ദേശീയ ഉടമകളുമായുള്ള ആദ്യത്തെ ആധുനിക ഉടമ്പടി കരാറായി മാറും. ന്യൂസിലാൻഡ്, കാനഡ തുടങ്ങിയ ബ്രിട്ടീഷുകാർ കോളനിവത്കരിച്ച രാജ്യങ്ങളിൽ തദ്ദേശീയ ഗ്രൂപ്പുകളുമായുള്ള ഉടമ്പടികൾ സാധാരണമാണെങ്കിലും, ഓസ്‌ട്രേലിയയിൽ അത്തരമൊരു സംവിധാനം ഉണ്ടായിരുന്നില്ല.

വർഷങ്ങളായി നടന്ന ആലോചനകളും നിയമനിർമ്മാണ പ്രവർത്തനങ്ങളും കഴിഞ്ഞ്, ഇന്ന് വിക്ടോറിയൻ സർക്കാരും First Peoples Assembly-യും ചേർന്ന് ഉടമ്പടിയിൽ ഒപ്പുവെക്കും. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ നിയമം ഗവർണർ ഇന്ന് ഒപ്പുവെച്ചതോടെ ഇത് നിയമമായി പ്രാബല്യത്തിൽ വരും. ഈ ഉടമ്പടി, സർക്കാർ-ആദിവാസി ബന്ധം "പുതുക്കി പുനർനിർമ്മിക്കാനുള്ള" ശ്രമമായി കാണപ്പെടുന്നു. അതിലൂടെ ചരിത്രത്തിലെ തെറ്റുകളെ അംഗീകരിക്കുകയും ആദിവാസി വിക്ടോറിയൻസിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ധനസഹായം ഉൾപ്പെടുന്ന വിവിധ നടപടികൾ നടപ്പാക്കുകയും ചെയ്യും.

Also Read
ബ്ലാക്ക് ഫ്രൈഡേ സെയിൽസിന് ഒരുങ്ങി ഓസ്ട്രേലിയ , പ്രതീക്ഷിക്കുന്നത് റെക്കോര്‍ഡ് കച്ചവടം
Australia’s First Treaty with Aboriginal People

വിക്ടോറിയയിലെ ഉടമ്പടി നീക്കത്തെ “ഓസ്ട്രേലിയയ്ക്കും ലോകത്തിനും നിർണായക നിമിഷം” എന്നാണ് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടുർക്ക് വിശേഷിപ്പിച്ചത്, വിക്ടോറിയയിലെ ഈ മാതൃകയെ പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും ആദിവാസി അംഗീകാരത്തിനായി പുതിയ മാർഗങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. വിക്ടോറിയയിലെ ആദ്യ ഉടമ്പടി ഒപ്പുവെപ്പ് ആഘോഷിക്കാൻ ഡിസംബറിൽ പൊതു പരിപാടി സംഘടിപ്പിക്കും.

Related Stories

No stories found.
Metro Australia
maustralia.com.au