

മെൽബൺ: ആഷസ് പരമ്പരയിലെ ഓസ്‌ട്രേലിയൻ പ്രതിരോധത്തിന് തിരിച്ചടി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കളത്തിലേക്ക് തിരികെഎത്താൻ വൈകും. സ്കാനിംഗിൽ ലംബാർ ബോൺ സ്ട്രെസ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 32 കാരനായ ഫാസ്റ്റ് ബൗളറെ ന്യൂസിലൻഡിനും ഇന്ത്യയ്ക്കുമെതിരായ വരാനിരിക്കുന്ന വൈറ്റ്-ബോൾ പരമ്പരകളിൽ നിന്ന് ഒഴിവാക്കി വിശ്രമം അനുവദിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുശേഷം കമ്മിൻസിന് നടുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അഞ്ച് ടെസ്റ്റുകളുള്ള ആഷസിന് മുമ്പ് പരിക്കിന് തുടർ ന്ന് വിശ്രമം ആവശ്യമായി വരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ചൊവ്വാഴ്ച സ്ഥിരീകരിച്ചു.