ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ വരുന്ന സീരീസ് ആയിരിക്കും 35 കാരിയായ ഈ വിക്കറ്റ് കീപ്പർ-ബാറ്ററുടെ അവസാന അന്താരാഷ്ട്ര മത്സരങ്ങൾ.
Australia captain Alyssa Healy
ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലിസ്സ ഹീലി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നുskspors
Published on

മെൽബൺ: 15 വർഷത്തെ അന്താരാഷ്ട്ര കരിയറിനു വിരാമമിട്ട് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലിസ്സ ഹീലി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. എട്ട് തവണ ലോകകപ്പ് ജേതാവായ 35 കാരിയായ അലീസ ഹീലി ലി ഇന്ത്യയ്‌ക്കെതിരായ ഏഴ് മത്സര പരമ്പരയ്ക്ക് ശേഷമാണ് വിരമിക്കുകെന്നാ് റിപ്പോർട്ട്. 2010 ൽ അരങ്ങേറ്റം കുറിച്ച ഹീലി 7000 ൽ അധികം റൺസ് നേടിയിട്ടുണ്ട്. ആറ് തവണ ടി20 ലോകകപ്പും രണ്ട് തവണ ഏകദിന ലോകകപ്പും നേടിയ വിക്കറ്റ് കീപ്പർ 2023 അവസാനം മുതൽ ക്യാപ്റ്റനാണ്.

ഏകദിന ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (2022 ൽ ഇംഗ്ലണ്ടിനെതിരെ 170), ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് (2019 ൽ ശ്രീലങ്കയ്‌ക്കെതിരെ 148 നോട്ടൗട്ട്), ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു സ്ത്രീയോ പുരുഷനോ നടത്തിയ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ (126) എന്നിവ ഹീലിയുടെ റെക്കോർഡുകളിൽ ഉൾപ്പെടുന്നു.

Also Read
കൗമാരക്കാരുടെ സോഷ്യൽ മീഡിയ വിലക്ക് മാറ്റണമെന്ന് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ട് മെറ്റ
Australia captain Alyssa Healy

"വരാനിരിക്കുന്ന ഇന്ത്യ പരമ്പര ഓസ്‌ട്രേലിയയ്ക്ക് വേണ്ടി എന്റെ അവസാന പരമ്പരയാകുമെന്നത് സമ്മിശ്ര വികാരങ്ങളോടെയാണ്," ഹീലി ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ വരുന്ന സീരീസ് ആയിരിക്കും 35 കാരിയായ ഈ വിക്കറ്റ് കീപ്പർ-ബാറ്ററുടെ അവസാന അന്താരാഷ്ട്ര മത്സരങ്ങൾ. ഇന്ത്യയുമായുള്ള പരമ്പരയിൽ ഫെബ്രുവരി 15 മുതൽ 21 വരെ മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും, ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ മൂന്ന് ഏകദിന മത്സരങ്ങളും, മാർച്ച് 6 മുതൽ പെർത്തിൽ നടക്കുന്ന ഒരു നാല് ദിവസത്തെ ടെസ്റ്റ് മത്സരവും ഉൾപ്പെടുന്നു.

എല്ലാ ഫോർമാറ്റുകളിലുമായി ഏകദേശം 300 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 7,000 ത്തിലധികം റൺസ് നേടുകയും 275 പുറത്താക്കലുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au