

മെൽബൺ: എയർ ട്രാഫിക് കൺട്രോളിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ പ്രധാന വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ വൈകി. എയർ ട്രാഫിക് കൺട്രോൾ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്നാണിത്. ചൊവ്വാഴ്ച വൈകിട്ട് 5.00 മണി മുതൽ മെൽബൺ വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചേരുന്നതിന് ഒരു മണിക്കൂറിലധികം കാലതാമസം നേരിട്ടു.
പെർത്ത് വിമാനത്താവളത്തിലെ ചില വിമാനങ്ങളുടെ വരവുകളും പുറപ്പെടലുകളും വൈകിയതായി വക്താവ് സ്ഥിരീകരിച്ചു.
ചില വിമാനങ്ങൾ ഒരു മണിക്കൂർ വരെ വൈകിയതായും തുടർന്നുള്ള വിമാനങ്ങൾക്ക് ഇത് തുടർന്നും ബാധകമാകുമെന്നും അഡലെയ്ഡ് വിമാനത്താവള വക്താവ് പറഞ്ഞു. ചില സാഹചര്യങ്ങളിൽ മാനുവൽ ആയി ഫ്ലൈറ്റ് പ്ലാൻ എൻട്രികളിലേക്ക് മടങ്ങിയതാണ് പ്രധാനമായും ബാധിച്ചിരിക്കുന്നതെന്ന് വക്താവ് സൂചിപ്പിച്ചു.