അന്റാർട്ടിക്കയിൽ ചൂട് വർധന സംഭവിക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതങ്ങൾ ഓസ്ട്രേലിയയിലും സംഭവിക്കാറുണ്ട്.
അന്റാർട്ടിക്കയിൽ ചൂട് വർധന സംഭവിക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതങ്ങൾ ഓസ്ട്രേലിയയിലും സംഭവിക്കാറുണ്ട്. DJ Paine/ Unsplash

അന്റാർട്ടിക്കയിലെ അപൂർവമായ ചൂട്; ഓസ്‌ട്രേലിയയിൽ അസാധാരണകാലാവസ്ഥയ്ക്ക് കാരണമായേക്കാം

ഇത്തവണ മൂന്നു ശക്തമായ ചൂട് തരംഗങ്ങളാണ് 25°C-ൽ കൂടുതൽ താപവർധന വരുത്തിയത്.‌
Published on

അന്‍റാർട്ടിക്കയിലുണ്ടാകുന്ന അപ്രതീക്ഷിതമായ താപനിലാ മാറ്റങ്ങൾ ഓസ്ട്രേലിയയിൽ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമായേക്കാമെന്ന് കണ്ടെത്തൽ. അന്റാർട്ടിക്കയുടെ മഞ്ഞുപാളികളിലൂടെ ഉയർന്ന അന്തരീക്ഷത്തിൽ അപൂർവവും അതിശയകരവുമായി ഒരു അന്തരീക്ഷ പ്രതിഭാസം അരങ്ങേറുകയാണ്. സാധാരണയായി –55 ഡിഗ്രി സെൽഷ്യസ് ആയിരിക്കേണ്ട സ്ട്രാറ്റോസ്ഫിയർ (12–40 കിലോമീറ്റർ ഉയരമുള്ള അന്തരീക്ഷ പാളി) ഇപ്പോൾ ശരാശരിയേക്കാൾ 35°C കൂടുതലായി –20°C വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ.

അന്റാർട്ടിക്കയുടെ മുകളിൽ സാധാരണയായി ശക്തമായ കാറ്റുകൾ കൊണ്ടാണ് തണുത്ത വായു തടഞ്ഞുവയ്ക്കുന്നത്. എന്നാൽ, ഭൂമിയിൽ നിന്നുയർന്ന അന്തരീക്ഷ തരംഗങ്ങൾ ചിലപ്പോൾ ഈ പോളാർ വെർട്ടെക്സിനെ (വലിയ ഭ്രമണ വായു നിരപ്പ്) ഭംഗപ്പെടുത്തുന്നു. ഇത്തവണ മൂന്നു ശക്തമായ ചൂട് തരംഗങ്ങളാണ് 25°C-ൽ കൂടുതൽ താപവർധന വരുത്തിയത്.‌

Also Read
ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി
അന്റാർട്ടിക്കയിൽ ചൂട് വർധന സംഭവിക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതങ്ങൾ ഓസ്ട്രേലിയയിലും സംഭവിക്കാറുണ്ട്.

വടക്കൻ അർദ്ധഗോളത്തിൽ ഇത്തരം പ്രതിഭാസങ്ങൾ ഓരോ രണ്ടുവർഷത്തിലൊരിക്കൽ സംഭവിക്കാറുണ്ടെങ്കിലും, തെക്കൻ അർദ്ധഗോളത്തിൽ ഇത് 60 വർഷത്തിലൊരിക്കൽ മാത്രമാണ് സാധാരണയായി രേഖപ്പെടുത്തുന്നത്. 2019, 2024-ൽ നടന്ന ചെറിയ സംഭവങ്ങൾ കൂടി പരിഗണിക്കുമ്പോൾ, ഇവയുടെ ആവൃത്തി മുൻകൂട്ടി കരുതിയതിനേക്കാൾ കൂടുതലാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

അന്റാർട്ടിക്കയിൽ ഇത്തരത്തിലുള്ള ചൂട് വർധന സംഭവിക്കുമ്പോൾ, തെക്കുകിഴക്കൻ ഓസ്‌ട്രേലിയ സാധാരണയായി വരണ്ട, ചൂടേറിയ കാലാവസ്ഥ അനുഭവിച്ചേക്കും. 2019-ലെ സംഭവത്തിന് ശേഷം നടന്ന ‘ബ്ലാക് സമ്മർ’ കാട്ടുതീ ദുരന്തത്തിൽ ഇതിന്റെ പങ്ക് ഉണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമായിരിക്കാമെന്ന് പ്രവചനമുണ്ട്. കടൽപ്രവാഹങ്ങളുടെ ചൂട് മൂലം കിഴക്കൻ ഓസ്‌ട്രേലിയയിൽ മഴ കൂടുമെന്നാണ് കരുതുന്നത്.

Metro Australia
maustralia.com.au