ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും കൂടുതൽ സ്ക്രീനുകളിലേക്ക് വാൾട്ടറും ​ഗാങ്ങും

ഇപ്പോഴിതാ ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും പ്രദർശനത്തിനായി കൂടുതൽ സ്ക്രീനുകൾ ചേർത്തിരിക്കയാണ്.
ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും കൂടുതൽ സ്ക്രീനുകളിലേക്ക്
ചത്താ പച്ച സംവിധാനം ചെയ്യുന്നത് അദ്വൈത് നായർ ആണ്.
Published on

റെസ്‌ലിങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ ഇന്നലെ തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമെന്ന ലേബലിൽ എത്തിയ പടം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും പ്രദർശനത്തിനായി കൂടുതൽ സ്ക്രീനുകൾ ചേർത്തിരിക്കയാണ്.

ചത്താ പച്ച സംവിധാനം ചെയ്യുന്നത് അദ്വൈത് നായർ ആണ്. ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അദ്വൈത് നായർ മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോ താരം ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au