പത്താം CSC കപ്പ്: തീപ്പൊരി FCക്കും കാന്റർബറി SCക്കും കിരീടം

സെവൻ ഹിൽസ് ലാൻഡൻ സ്റ്റേഡിയത്തിൽ നടന്ന പത്താം CSC 7s ഫുട്ബോൾ ടൂർണമെന്റിൽ മഴയത്തും ഗോളുകളുടെ തീമഴ പെയ്യിച്ച് തീപ്പൊരി FC All Ages വിഭാഗത്തിൽ ചാമ്പ്യന്മാരായി.
പത്താം CSC കപ്പ്: തീപ്പൊരി FCക്കും കാന്റർബറി SCക്കും കിരീടം
Over 35s വിഭാഗത്തിൽ ആതിഥേയരായ കാന്റർബറി SC കപ്പിൽ മുത്തമിട്ടു. (Supplied)
Published on

സെവൻ ഹിൽസ് ലാൻഡൻ സ്റ്റേഡിയത്തിൽ നടന്ന പത്താം CSC 7s ഫുട്ബോൾ ടൂർണമെന്റിൽ മഴയത്തും ഗോളുകളുടെ തീമഴ പെയ്യിച്ച് തീപ്പൊരി FC All Ages വിഭാഗത്തിൽ ചാമ്പ്യന്മാരായി. അനുഭവസമ്പത്തും കരുത്തും അളന്ന Over 35s വിഭാഗത്തിൽ ആതിഥേയരായ കാന്റർബറി SC കപ്പിൽ മുത്തമിട്ടു. അവസാന നിമിഷം വരെ ഉത്കണ്ഠ നിറഞ്ഞ All Ages ഫൈനൽ മത്സരം ഷൂട്ട്‌ഔട്ടിലേക്ക് നീങ്ങി. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി സമനിലയിലെത്തിയ മത്സരം, പെനാൽറ്റി ഷൂട്ടൗട്ടിൽ തീപ്പൊരി FC വിജയം ഉറപ്പിച്ചു. CSC കപ്പിന്റെ പത്തു വർഷത്തെ സമ്പന്നമായ ചരിത്രത്തിൽ ആദ്യമായി കിരീടം ഉയർത്തിയ ആതിഥേയരായ കാന്റർബറി SC-ക്കിത് മറക്കാനാവാത്ത നിമിഷമായി.

പത്താം CSC കപ്പ്: തീപ്പൊരി FCക്കും കാന്റർബറി SCക്കും കിരീടം
തീപ്പൊരി FC All Ages വിഭാഗത്തിൽ ചാമ്പ്യന്മാരായി.(Supplied)

സിഡ്നിയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരുന്ന ഈ ടൂർണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ പിന്തുണയുമായി കൂടെയുണ്ടായിരുന്ന സ്പോൺസർമാർക്കും, സംഘാടന സംഘത്തിനും, കളിക്കാർക്കും, ആരാധകർക്കും ടൂർണമെന്റ് കൺവീനർ ഷഫർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഓസ്‌ട്രേലിയയിലാകെ നിന്നുള്ള പതിനാലു ടീമുകൾ തമ്മിൽ മാറ്റുരച്ച ഈ മത്സരം, സമൂഹത്തിന്റെ വിവിധ മേഖലയിലെ ആളുകളെ ഒന്നിച്ചു കൊണ്ടുവരുന്നതിൽ ഫുട്ബോളിന്റെ ശക്തിയും പങ്കും അടിവരയിട്ടു.

Related Stories

No stories found.
Metro Australia
maustralia.com.au