Reuters: Nathan Howard അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ
World

ടൈംസ് ന്യൂ റോമൻ ഫോണ്ടിലേക്ക് മടങ്ങാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന് നിർദ്ദേശം

2023ൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കാൽബ്രിയെ സ്റ്റാൻഡേഡ് ഫോണ്ടായി തെരഞ്ഞെടുത്തിരുന്നു.

Elizabath Joseph

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക രേഖകളിൽ വീണ്ടും ടൈംസ് ന്യൂ റോമൻ ഫോണ്ട് ഫോണ്ട് ഉപയോഗിക്കാൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നിർദേശം നൽകി. മുൻ സെക്രട്ടറി ആന്റണി ബ്ലിങ്കൻ 2023 ജനുവരിയിൽ സ്വീകരിച്ച കാൽബ്രി ഫോണ്ട് “പാഴ്‌വ്യയമായ വൈവിധ്യ നടപടിയായിരുന്നു” പാഴായ നീക്കമെന്ന് വിശേഷിപ്പിച്ചതായാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്,

2023ൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കാൽബ്രിയെ സ്റ്റാൻഡേഡ് ഫോണ്ടായി തെരഞ്ഞെടുത്തിരുന്നു. ഭിന്നശേഷിക്കാരായ ആളുകൾക്ക് വായനാസൗകര്യം കൂടുതൽ ലഭ്യമാക്കുന്നതിനായിരുന്നു ഇത്. സാൻസ്-സെറിഫ് ഫോണ്ടുകളായ കാലിബ്രി പോലുള്ളവ പ്രത്യേക കാഴ്ച വൈകല്യങ്ങളുള്ളവർക്ക് കൂടുതൽ സുഗമമാണെന്ന് ചില ശാസ്ത്രീയ പഠനങ്ങളും സൂചിപ്പിച്ചിരുന്നു.

എന്നാൽ ഡിസംബർ 9 തീയതിയിട്ട പുതിയ കേബിൾ പ്രകാരം, ഒരു ഔദ്യോഗിക രേഖയുടെ പ്രൊഫഷണലിസത്തെ രൂപപ്പെടുത്തുന്നതിൽ ടൈപ്പോഗ്രഫിക്ക് നിർണായക പങ്കുണ്ടെന്നും കാലിബ്രി ഒരു ഔപചാരികത കുറഞ്ഞ ഫോണ്ടാണെന്നും പറയുന്നു. തുടർന്ന് വകുപ്പ് അതിന്റെ സ്റ്റാൻഡേർഡ് ടൈപ്പ്ഫേസായി ടൈംസ് ന്യൂ റോമൻ വീണ്ടും ഉപയോഗിക്കുകയാണെന്നും ഔദ്യോഗിക രേഖ സൂചിപ്പിക്കുന്നു.

"ഈ ഫോർമാറ്റിംഗ് സ്റ്റാൻഡേർഡ് പ്രസിഡന്റിന്റെ വൺ വോയ്‌സ് ഫോർ അമേരിക്കയുടെ ഫോറിൻ റിലേഷൻസ് നിർദ്ദേശവുമായി യോജിക്കുന്നു, എല്ലാ ആശയവിനിമയങ്ങളിലും ഏകീകൃതവും പ്രൊഫഷണലുമായ ശബ്ദം അവതരിപ്പിക്കാനുള്ള വകുപ്പിന്റെ ഉത്തരവാദിത്തത്തെ ഇത് അടിവരയിടുന്നു."ഔദ്യോഗിക രേഖ വിശദമാക്കി,

SCROLL FOR NEXT