മെൽബണിൽ നിന്നും വിനോദസഞ്ചാരികളുടെ സ്വർഗ്ഗമായ മാലദ്വീപിലേക്ക് പുതിയ വിമാനസർവീസ് Yosi Bitran/ Unsplash
World

സഞ്ചാരികളുടെ സ്വർഗ്ഗത്തിലേക്ക് നേരിട്ട് വിമാനം, ഓസ്ട്രേലിയക്കാരെ, വെക്കേഷന് വേറെ ഇടം നോക്കേണ്ട

ആദ്യമായി ഓസ്‌ട്രേലിയയിൽ നിന്ന് മാൽദീവ്സിലേക്ക് നേരിട്ടുള്ള വിമാന സർവീസ്

Elizabath Joseph

മെല്‍ബൺ: അവധിക്കാലം എവിടെ ചെലവഴിക്കുമെന്നത് പലപ്പോഴും ഓസ്ട്രേലിയയിൽ ജീവിക്കുന്നവരുടെ ഒരു സംശയമായി തോന്നാറുണ്ട്. നാട്ടിലേക്ക് വരണോ അതോ ഏതെങ്കിലും പുതിയ ഇടം എക്സ്പ്ലോർ ചെയ്യണോ എന്നത് ഉറപ്പായും വീടുകളിൽ നടക്കുന്ന ഒരു ചർച്ചയാണ്. എന്നാൽ കൺഫ്യൂഷൻ കുറച്ചെങ്കിലും കുറയ്ക്കുന്ന ഒരു വാർത്തയാണ് ഇന്ന് നിങ്ങളെ അറിയിക്കുന്നത്.

മെൽബണിൽ നിന്നും വിനോദസഞ്ചാരികളുടെ സ്വർഗ്ഗമായ മാലദ്വീപിലേക്ക് പുതിയ വിമാനസർവീസ് ഇതാ ആരംഭിക്കുകയാണ്. മെൽബൺ – മാലി നേരിട്ടുള്ള സീസണൽ സർവീസ് മാൽദീവ്സിന്റെ ദേശീയ വിമാനക്കമ്പനിയായ Maldivian ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഓസ്‌ട്രേലിയൻ ട്രാവൽ കമ്പനിയായ Luxury Escapesയുടെ സഹകരണത്തോടെയാണ് പുതിയ നോൺ-സ്റ്റോപ്പ് മെൽബൺ മുതൽ മാലെ വരെയുള്ള സീസണൽ സർവീസ് നടത്തുന്നത്.

പുതിയ പ്രതിവാര റിട്ടേൺ ഫ്ലൈറ്റുകൾ 2026 മെയ് മാസത്തിൽ ആരംഭിക്കും. 2026 മെയ് മുതൽ ആഴ്ചയിൽ ഒരിക്കൽ റിട്ടേൺ സർവീസായാണ് വിമാനങ്ങൾ ആരംഭിക്കുക. ഓസ്‌ട്രേലിയൻ റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി, തുടക്കത്തിൽ ഏകദേശം ആറുമാസത്തേക്കാണ് സർവീസ് നടത്തുക. ആവശ്യകത അനുസരിച്ച് രണ്ടാം സീസണിലേക്കോ സ്ഥിരം സർവീസായോ ഇതിനെ വികസിപ്പിക്കാനാണ് ലക്ഷ്വറി എസ്‌കേപ്‌ ആലോചിക്കുന്നത്.

നിലവിൽ ഓസ്‌ട്രേലിയയിൽ നിന്ന് മാൽദീവ്സിലേക്ക് യാത്ര ചെയ്യാൻ സിംഗപ്പൂർ, ദോഹ, കൊളംബോ അല്ലെങ്കിൽ ദുബൈ എന്നിവിടങ്ങളിൽ സ്റ്റോപ്പോവർ ആവശ്യമാണ്. ഇതോടെ യാത്രാസമയം സാധാരണയായി 20 മണിക്കൂറിൽ അധികമാകും. പുതിയ നേരിട്ടുള്ള സർവീസോടെ യാത്രാസമയം ഏകദേശം 11 മണിക്കൂറായി കുറയും. മടക്ക യാത്രയ്ക്ക് പത്ത് മണിക്കൂറിൽ കൂടുതലാകും.

ഈ വിമാനങ്ങൾ ലക്ഷ്വറി എസ്‌കേപ്‌ പാക്കേജ് ബുക്കിംഗ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക. താമസസൗകര്യങ്ങളുമായി ചേർന്ന ബണ്ടിൽ ഡീലുകളുടെ ഭാഗമായാണ് റിട്ടേൺ വിമാന ടിക്കറ്റുകൾ നൽകുക; സ്റ്റാൻഡ്‌എലോൺ എയർഫെയറുകൾ ലഭ്യമാകില്ല.

SCROLL FOR NEXT