തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.  (Today)
World

ന്യൂയോർക്കിൽ ഓസ്‌ട്രേലിയൻ യുവാവിന് കുത്തേറ്റു; മക്‌ഡൊണാൾഡ്സിൽ വച്ച് ആക്രമണം

Eighth Avenue-യിലെ, 34th–35th Streets ഇടയിലുള്ള മക്‌ഡൊണാൾഡ്സിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Safvana Jouhar

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിയായ 19കാരന് കുത്തേറ്റു. മിഡ്‌ടൗൺ മാൻഹട്ടനിലെ മക്‌ഡൊണാൾഡ്സ് റെസ്റ്റോറന്റിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മറ്റൊരു യുവാവ് ഇയാളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. Eighth Avenue-യിലെ, 34th–35th Streets ഇടയിലുള്ള മക്‌ഡൊണാൾഡ്സിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുത്തേറ്റതിനെ തുടർന്ന് നെഞ്ചിലും പുറകിലും പരിക്കേറ്റ 19കാരനെ Bellevue Hospital-ൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില സ്ഥിരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഫ്ലോറിഡ സ്വദേശിയായ 25കാരൻ Juan Mercedes അറസ്റ്റിലായി. ഇയാൾക്കെതിരെ assault കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണം ഏറെക്കുറെ പ്രകോപനമില്ലാതെയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നെങ്കിലും ആക്രമണത്തിന് വ്യക്തമായ പ്രകോപനം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ കൃത്യമായ സാഹചര്യങ്ങളും ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ കാരണവും അന്വേഷിച്ചുവരികയാണ്.

SCROLL FOR NEXT