ആന്‍റണി ആൽബനീസും ഡൊണാൾഡ് ട്രംപും 
World

വാഷിങ്ടണിൽ ഒക്ടോബറിൽ ആൽബനീസ്- ട്രംപ് കൂടിക്കാഴ്ച, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജനുവരിയിൽ ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയതിനുശേഷം ഇരുനേതാക്കളും നേരിട്ട് കണ്ടിട്ടില്ല.

Elizabath Joseph

ന്യൂ യോർക്ക്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് അടുത്ത മാസം വാഷിങ്ടണിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഒക്ടോബർ 20-നാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.

പിന്നീട്, ഒക്ടോബർ മാസത്തിലെ കൂടിക്കാഴ്ച ആൽബനീസ് സ്ഥിരീകരിച്ചു. ഈ ആഴ്ച യുഎൻ ജനറൽ അസംബ്ലിക്കായി ഇരുവരും ന്യൂയോർക്കിൽ ഉണ്ടായിരുന്നപ്പോൾ ട്രംപിന് കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാത്തത് മനസ്സിലാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

''ട്രംപ് ഇന്ന് ന്യൂയോർക്കിൽ ഒരു ദിവസത്തേക്ക് മാത്രമേ എത്തിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ യോഗങ്ങൾ മിഡിൽ ഈസ്റ്റിലെ സമാധാന വിഷയങ്ങളിലും യു‌ക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചകളിലും കേന്ദ്രീകരിച്ചിരിക്കുന്നു. അതിനാൽ ഇപ്പോൾ ന്യൂയോർക്കിൽ സമയം കണ്ടെത്താനാകാത്തത് മനസ്സിലാക്കാവുന്നതാണ്.'' മാൻഹട്ടനിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയും അമേരിക്കയും മികച്ച പങ്കാളികളാണ്. ട്രംപുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഈ കൂടിക്കാഴ്ച വളരെ നിർമ്മാണാത്മകമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു, ആൽബനീസ് വ്യക്തമാക്കി.

ജനുവരിയിൽ ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയതിനുശേഷം ഇരുവരും ഇതുവരെ നേരിട്ടുകണ്ടുമുട്ടിയിട്ടില്ലെന്ന വിമർശനങ്ങൾക്കിടയിലാണ് ഈ സ്ഥിരീകരണം. ജൂണിൽ കാനഡയിലെ G7 ഉച്ചകോടിയിൽ അവർ കൂടിക്കാഴ്ച നടത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി.

വൈറ്റ് ഹൗസിൽ മറ്റ് ചില ലോകനേതാക്കളോട് ട്രംപ് കാണിച്ച ശത്രുതാപരമായ സമീപനം കണക്കിലെടുക്കുമ്പോൾ, അവിടെ എങ്ങനെ പെരുമാറുമെന്ന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, "ഞങ്ങൾക്ക് നല്ല ബന്ധമാണ്. ഞങ്ങൾക്ക് ബഹുമാനപൂർവ്വമായ ഫോൺ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയയും യുണൈറ്റഡ് സ്റ്റേറ്റ്സും മികച്ച പങ്കാളികളാണ്. ഞാൻ പ്രതീക്ഷിക്കുന്നത് ഇത് വളരെ ഫലപ്രദമായിരിക്കുമെന്നാണ് എന്ന് ആൽബനീസ് പറഞ്ഞു:

ട്രംപ് ആതിഥ്യമരുളുന്ന ഒരു സായാഹ്ന പരിപാടിയിൽ ലോക നേതാക്കളിൽ ഒരാളായി ആൽബനീസിനും പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, വൈറ്റ് ഹൗസ് 100-ലധികം ലോക നേതാക്കളെ ആ പരിപാടിയിലേക്ക് ക്ഷണിച്ചതായി അറിയിച്ചു.

SCROLL FOR NEXT