JNTBGR Palode Develops Tropical Soil Scent 
Trivandrum

മണ്ണിന്‍റെ സുഗന്ധം പെർഫ്യൂമായി എത്തും, സെന്‍റ് വിപണിയിലേക്ക്

പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റ് വികസിപ്പിച്ച ട്രോപ്പിക്കൽ സോയിൽ സെന്‍റ് വിപണിയിലേക്ക്.

Elizabath Joseph

മഴ കഴിഞ്ഞുള്ള മണ്ണിന്‍റെ മണം ഇഷ്ടമില്ലാത്തവരായി ആരും കാണാറില്ല. വേനൽ ചൂടിൽ ഉണങ്ങിവരണ്ട മണ്ണിലേക്ക് പെയ്യുന്ന പുതുമഴയുടെ ഗന്ധം ആസ്വദിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ പക്ഷേ, വളരെ വിരളമാണ്. എന്നാൽ മണ്ണിന്‍റെ മണമുള്ള ഈ സുഗന്ധം സെന്‍റ് ആയി സൂക്ഷിക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാമോ? ഇത്തരം ഗന്ധങ്ങള്‍ സസ്യങ്ങളില്‍ നിന്നും ഉണ്ടാക്കി അത്തറായി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( ജെഎന്‍ടിബിജിആര്‍ഐ).

Read More: വയനാട് പോകാം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിൻവലിച്ചു

ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ച 'മിട്ടി കാ അത്തര്‍' എന്ന വിലകൂടിയ അത്തറിനു പകരമായി താരതമ്യേന ചിലവു കുറഞ്ഞ രീതിയിലാണ് ജെഎന്‍ടിബിജിആര്‍ഐ അത്തര്‍ വികസിപ്പിക്കുന്നത്. സൂര്യപ്രകാശത്തില്‍ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ് 'മിട്ടി കാ അത്തര്‍' നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണ ചെലവ് കൂടുതലായതുകൊണ്ട് വിപണിയില്‍ ഈടാക്കുന്നതും ഉയര്‍ന്ന തുകയാണ്. അതേസമയം പുതുമഴയുടെ ഗന്ധം സസ്യ സ്രോതസുകളില്‍ നിന്ന് പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതാണ് ജെഎന്‍ടിബിജിആര്‍ഐ കണ്ടെത്തലിന്റെ ഗുണം. ഇതിന് നിര്‍മാണ ചിലവ് കുറവാണ്.

സ്ട്രെപ്റ്റോമൈസിസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന 'സെസ്‌ക്വിറ്റര്‍പീന്‍ ജിയോസ്മിന്‍' എന്ന ബാക്ടീരിയയാണ് മണ്ണിന്റെ സ്വഭാവഗുണമുള്ള മണത്തിന് കാരണമാകുന്നത്. മഴയ്ക്ക് ശേഷമുള്ള സവിശേഷമായ മണ്ണിന്റെ ഗന്ധം, സസ്യങ്ങളില്‍ നിന്ന് പിടിച്ചെടുത്ത് 'ട്രോപ്പിക്കല്‍ സോയില്‍ സെന്റ്' എന്ന പേരിലാണ് ഇവ കുപ്പിയിലാക്കി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

ഇതിനു പുറമേ പ്രാഥമിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്കായി സുരക്ഷിതവും ലളിതവും ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ കിറ്റ് വികസിപ്പിക്കുന്ന ആശയത്തിലും മുന്നിലാണ് ജെഎന്‍ടിബിജിആര്‍ഐ. എട്ടോളം ഹെര്‍ബല്‍ ഉത്പ്പന്നങ്ങളാണ് വികസിപ്പിക്കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഇവ ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പരമ്പരാഗതവും ആയുര്‍വേദവുമായ വൈദ്യശാസ്ത്ര പരിജ്ഞാനത്തിന്റെ സവിശേഷമായ മിശ്രിതത്തിന്റെ ഫലമാണ്.

SCROLL FOR NEXT