രാഹുൽ മാങ്കൂട്ടത്തിൽ  
Kerala

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

രാജി ആലോചനയിൽപോലും ഇല്ലെന്നു മാധ്യമങ്ങളോട് രാഹുല്‍ വിശദമാക്കി.

Elizabath Joseph

അടൂർ: പാർട്ടിയിൽ രാജി ആവശ്യം ശക്തമാകുന്നതിനിടെ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

രാജി ആലോചനയിൽപോലും ഇല്ലെന്നു മാധ്യമങ്ങളോട് രാഹുല്‍ വിശദമാക്കി. നിലവിൽ പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുൽ.

അതേസമയം, രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്നും കോടതി വിധിയോ എഫ്ഐആറോ പരാതിയോ ലഭിക്കുന്നതിന് മുൻപു തന്നെ പാർട്ടി നേതൃത്വവുമായി ആലോചിച്ച് രാഹുൽ രാജി അറിയിച്ചുവെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും സിപിഎം കോണ്‍ഗ്രസിനെ ധാര്‍മ്മീകത പഠിപ്പിക്കുകയാണെന്ന് കോഴിക്കോട് വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഷാഫി പറഞ്ഞു.

രാഹുല്‍ രാജി വെച്ചിട്ടും കോണ്‍ഗ്രസിനെ വീണ്ടും കുറ്റപ്പെടുത്തുന്ന സാഹചര്യമാണ്. ഈ വിമർശനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി ചോദിച്ചു.

SCROLL FOR NEXT