ലയണൽ മെസിയും അർജന്‍റീനിയൻ ഫുട്ബോൾ ടീമും നവംബറിൽ കേരളത്തിലെത്തും. കേരളത്തിലെത്തുന്ന കാര്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ തീരുമാനമുണ്ടായിരുന്നില്ല. ആദ്യം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കളിക്കാൻ തീരുമാനിച്ചതെങ്കിലും പിന്നീടത് കൊച്ചിയിലെ ജവഹർലാ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.