സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് Kerala State Film Awards 2024
Kerala

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടിയായി ഷംല ഹംസ

മികച്ച ചിത്രമായി ബോക്സ്ഓഫീസുകൾ തകർത്ത മഞ്ഞുമ്മൽ ബോയ്സാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Elizabath Joseph

2024 ലെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി ഷംല ഹംസയും തെരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ അഭിനയമാണ് മമ്മൂട്ടിയെ പുരസ്കാരത്തിനർഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയാണ് ഷംല ഹംസയുടെ സിനിമ. മികച്ച ചിത്രമായി ബോക്സ്ഓഫീസുകൾ തകർത്ത മഞ്ഞുമ്മൽ ബോയ്സാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്ത ചിദംബരം ആണ് മികച്ച സംവിധായകൻ. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി.

സ്വഭാവ നടൻ -സൗബിൻ ഷാഹിർ, സിദ്ധാർത്ഥ് ഭരതൻ

സ്വഭാവ നടി - ലിജോമോൾ, നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ

ജനപ്രിയചിത്രം -പ്രേമലു, നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല,

ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്, ആൺ -രാജേഷ് ഗോപി -ബറോസ്, മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (ചിത്രം: ബോഗേയ്ൻവില്ല), മികച്ച ഗാനരചയിതാവ്- വേടൻ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മൽ ബോയ്സ്), മികച്ച തിരക്കഥ(അഡാപ്റ്റേഷൻ)- 1. ലാജോ ജോസ് 2. അമൽ നീരദ് (ചിത്രം: ബോഗേയ്ൻവില്ല) തുടങ്ങിയവരും പുരസ്കാരങ്ങൾ നേടി.

SCROLL FOR NEXT