പെരിയ: കേരള കേന്ദ്ര സർവകലാശാലയുടെ സമീപ പ്രദേശങ്ങളിൽ പുലിയിറങ്ങിയെന്ന വാര്‍ത്തയെതുടർന്ന് സർവകലാശാലയിൽ രാത്രികാല പ്രവർത്തനങ്ങൾക്ക് വിലക്ക്. രാത്രി 8 മുതൽ രാവിലെ 7 വരെയുള്ള പ്രവർത്തനങ്ങൾക്കാണ് വിലക്ക്. സർവകലാശാല റജിസ്ട്രാർ ഇൻ ചാർജ് ഡോ. ആർ.ജയപ്രകാശ് ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കി. കാസർകോട് ഡിഎഫ്ഒയുടെ നിർദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്.
Read More: ഓസ്‌ട്രേലിയയിൽ സുസുക്കി ജിംനി എക്സ്എൽ ബുക്കിങ് നിര്‍ത്തുന്നു
സർവകലാശാല ക്യാംപസിനോടു ചേർന്നുള്ള തണ്ണോട്ട് പുല്ലാഞ്ചിക്കുഴി, കളിയങ്ങാനം പ്രദേശങ്ങളിൽ ദിവസങ്ങൾക്കു മുൻപാണ് പുലിയ കണ്ടതായി റിപ്പോർട്ടുകൾ വന്നത്.
സർവ്വകലാശാല ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളിലും ഈ സമയത്ത് മുടക്കമുണ്ടാകും. കൂടാതെ, സർവകലാശാല ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ, ക്വാർട്ടേഴ്സിൽ താമസിക്കുന്ന അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരോടെ ക്യാംപസിലെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്നും അറിയിച്ചിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി അതിരാവിലെയും സന്ധ്യയ്ക്കുമുള്ള നടത്തം ഒഴിവാക്കുക, തനിച്ചു നടക്കുന്നതിനു പകരം സംഘം ചേർന്നു നടക്കുക,ത്രി 3 തവണയെങ്കിലും സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ ക്യാംപസിൽ പട്രോളിങ് നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്കിയിട്ടുണ്ട്.