Cheruvathur railway station  Bhanu Khan/ Unsplash
Kasaragod

വികസനം കാത്ത് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ

ആദർശ സ്റ്റേഷനായി ഉയർത്തിയിട്ടുണ്ടെങ്കിലും യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുകളും സൗകര്യക്കുറവും മാത്രമാണ് ഇവിടെയുള്ളത്.

Elizabath Joseph

ചെറുവത്തൂർ: കാസർകോഡ് ജില്ലയിൽ നിരവധി ആളുകൾ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് ചെറുവത്തൂർ. എന്നാൽ അർഹമായ വികസനമോ പ്രാധാന്യമോ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പുകളോ ഇല്ലാതെ തീർത്തും അവഗണനയിലൂടെ കടന്നു പോവുകയാണ് ഇവിടം.

ഒരു കാലത്ത് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് വരെ സ്റ്റോപ്പ് ഉണ്ടായിരുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് പഴയ പ്രതാപമൊന്നും അവകാശപ്പെടാനില്ല. ആദർശ സ്റ്റേഷനായി ഉയർത്തിയിട്ടുണ്ടെങ്കിലും യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുകളും സൗകര്യക്കുറവും മാത്രമാണ് ഇവിടെയുള്ളത്. പഴയ കെട്ടിടം തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളത്. മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമുകളായതിനാൽ മഴയും വെയിലും മുഴുവൻ അനുഭവിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.

Read More: തിരുവനന്തപുരം- മംഗലാപുരം സ്പെഷ്യൽ ട്രെയിൻ: 4 സർവീസുകൾ, സമയം, തിയതി

ചെറുവത്തൂർ സ്റ്റേഷന്‍റെ മറ്റൊരു പ്രശ്നം പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ല എന്നതാണ്. ഏറ്റവും കൂടുതൽ ആളുകൾക്ക് ഉപകരിക്കുന്ന ഇന്‍റർസിറ്റിക്കും സ്റ്റോപ്പില്ല

ചെറുവത്തൂർ കൂടാതെ, ചെറുവത്തൂരിന് പുറമേ കയ്യൂർ- ചീമേനി, പിലിക്കോട്, വലിയപറമ്പ്, പടന്ന തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും കണ്ണൂർ ജില്ലാതിർത്തിയോട് ചേർന്നു കിടക്കുന്ന കരിവെള്ളൂർ- പെരളം പഞ്ചായത്തിൽ നിന്നുൾപ്പെടെയുള്ളവർ വരെ ചെറുവത്തൂർ സ്റ്റേഷനെ ആശ്രയിക്കുന്നു. ഇത്രയും ആളുകള്‌‍ വരുന്ന സ്റ്റേഷനായിട്ടു പോലും ആവശ്യത്തിന് പാർക്കിങ് സൗകര്യം ഇവിടെയില്ല.

SCROLL FOR NEXT