ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. (Representative image)
Kannur

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു.

Safvana Jouhar

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു. വീട്ടിലുള്ളവര്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. ഇവര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടില്‍ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

SCROLL FOR NEXT