ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ ബുദ്ധിമുട്ടിലാക്കി പുറത്തേയ്ക്ക് നിറഞ്ഞൊഴുകുന്ന സെപ്ടിക് ടാങ്ക് മാലിന്യം. മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്കിനോടനുബന്ധിച്ച് നിർമിച്ച സെപ്റ്റിക് ടാങ്കിലെ മാലിന്യമാണ് ഒഴുകുന്നത്. ഈ മലിനജലത്തിലൂടെ നടന്നു മാത്രമേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുവാൻ സാധിക്കുകയുള്ളൂ എന്നത് രോഗികളെയും ആശുപത്രിയിലെത്തുന്ന മറ്റുള്ളവരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു.
Read More: സ്ത്രീയാത്രികർക്ക് സുരക്ഷിത താമസം, ജില്ലയിലെ ഷീ ലോഡ്ജ് പള്ളിവാസലിൽ
താഴെ നിന്ന് നടന്നു വരുന്നവർക്ക് ഇതുവഴിയല്ലാതെ പുതിയ ബ്ലോക്കിലെത്താൻ സാധിക്കില്ല. മലിനജലത്തിൽ ചവിട്ടി പുതിയ ബ്ലോക്കിൽ എത്തുന്നതോടെ അവിടെയും ഗുർഗന്ധം അനുഭവപ്പെടുന്ന അവസ്ഥയാണ്. ഇതിനു സമീപത്തെ റോഡുകളിലും കുഴികളെയും സെപ്റ്റിക് ടാങ്കിലെ മലിനജലം കിടക്കുന്ന അവസ്ഥയുമുണ്ട്.
നിർമ്മാണ സമയത്തെ അപാകതയാണ് ഇതിന് കാരണമെന്നാണ് ആരോപണം. മാത്രമല്ല, വൃത്തിഹീനമായ അന്തരീക്ഷം പകർച്ചവ്യാധികൾക്കും കാരണമാകും. പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ ഇനിയും മാസങ്ങളെടുക്കുമെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.