കൊച്ചി വാട്ടർ മെട്രോ PRD
Ernakulam

ഓണം 2025: അധിക സർവീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും

ഓണക്കാലത്തെ ഈ തിരക്ക് പരിഹരിക്കാൻ കൊച്ചി മെട്രോയും വാട്ടർ മെട്രോയും പദ്ധതികൾ ഒരുക്കിയിരിക്കുകയാണ്.

Elizabath Joseph

കൊച്ചി: ഓണക്കാലത്ത് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നാണ് കൊച്ചി. യാത്രകള്‍ക്കായി എത്തുന്നവരും ഷോപ്പിങിനായി വരുന്നവരുമടക്കം നഗരം നിറയും. പലപ്പോഴും പ്രധാന സ്ഥലങ്ങളിലും മെട്രോയിലും ഒക്കെ കാല്‍കുത്താൻ പറ്റാത്ത വിധത്തിലാണ് ഈ സമയങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത്. ഓണക്കാലത്തെ ഈ തിരക്ക് പരിഹരിക്കാൻ കൊച്ചി മെട്രോയും വാട്ടർ മെട്രോയും പദ്ധതികൾ ഒരുക്കിയിരിക്കുകയാണ്.

ഓണക്കാലത്തെ തിരക്കിന് പരിഹാരമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സര്‍വീസുകൾ നടത്തും. കൊച്ചി മെട്രോ തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും. . സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 100.45 ന് ആവും പുറപ്പെടുക.

യാത്രകൾ എളുപ്പമാക്കുന്ന വാട്ടർ മെട്രോയും ഈ ദിവസങ്ങളിൽ അധിക സർവീസ് ഏർപ്പെടുത്തും. സെപ്റ്റംബർ 2 മുതൽ 7 വരെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് നടത്തും. പത്ത് മിനിറ്റ് ഇടവേളകളിൽ ബോട്ട് സർവീസ് ലഭ്യമാകും.

SCROLL FOR NEXT