2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നു ബിജെപി ടിക്കറ്റിൽ എം.പിയായിരുന്നു.  (Decanlive)
India

ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു

നടന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് മക്കളായ ബോബി ഡിയോൾ, സണ്ണി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഇടയ്ക്കിടെ ആശുപത്രിയിൽ എത്തിയിരുന്നു.

Safvana Jouhar

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര(89) മുംബൈയിലെ വസതിയില്‍ വെച്ച് അന്തരിച്ചു. കഴിഞ്ഞയാഴ്ച ധർമ്മേന്ദ്രയുടെ നില വഷളായതിനെ തുടർന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സിനിമാ മേഖലയാകെ ആശങ്കയിലായി. മക്കൾ ഈ വാർത്തകൾ തള്ളിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കരൺ ജോഹർ ആണ് മരണവിവരം അറിയിച്ചിരിക്കുന്നത്.

നടന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് മക്കളായ ബോബി ഡിയോൾ, സണ്ണി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഇടയ്ക്കിടെ ആശുപത്രിയിൽ എത്തിയിരുന്നു. ഷാരൂഖ് ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. നടൻ, നിർമാതാവ്, മുൻ ലോക്സഭാംഗം എന്നീ നിലകലയിൽ പ്രശസ്തനായ നടനാണ് ധർമേന്ദ്ര.

1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. 2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നു ബിജെപി ടിക്കറ്റിൽ എം.പിയായിരുന്നു. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

SCROLL FOR NEXT