ബെംഗളൂരു: വികസനത്തിലേക്ക് കുതിക്കുന്ന ബെംഗളൂരുവിന് കരുത്തേകി മെട്രോ യെലോ ലൈൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ആർവി റോഡിനെയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്ന പാതയുടെ ഫ്ലാഗ് ഓഫിനു ശേഷം ആർവി റോഡ് മുതൽ ഇലക്ട്രോണിക്സിറ്റി വരെ പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും.
Read More: തിരുവനന്തപുരം- മംഗലാപുരം സ്പെഷ്യൽ ട്രെയിൻ: 4 സർവീസുകൾ, സമയം, തിയതി
തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇലക്ട്രോണിക്സിറ്റി ഐഐഐടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും യെലോ ലൈനിന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
രണ്ട് ഇടനാഴികളാണ് മൂന്നാം ഘട്ടത്തിനുള്ളത്. ജെപി നഗർ നാലാം ഫേസ് മുതൽ കെംപാപുര വരെ 32.5 കിലോമീറ്റർ (ഒന്നാം ഇടനാഴി), ഹൊസഹള്ളി മുതൽ കഡബഗെരെ വരെ 12.15 കിലോമീറ്റർ (രണ്ടാം ഇടനാഴി എന്നിവയാണിവ.
Read Also: ബെംഗളൂരു ട്രാഫിക് ഇനിയില്ല: വരൂന്നു 1.5 കിമി തുരങ്കപാത ഹെബ്ബാളിൽ
16 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന മെട്രോ ഫേസ്-2 യെല്ലോലൈനിന് 19.15 കിലോമീറ്റർ ദൂരമാണുള്ളത്. ആര്‍വി റോഡ്, രാഗി ഗുദ്ദ, ജയദേവ ആശുപത്രി, ബിടിഎം ലേഔട്ട്, സില്‍ക്ക് ബോര്‍ഡ്, ബൊമ്മന ഹള്ളി, ഹോംഗ സാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ക സാന്ദ്ര, ഹോസ റോഡ്, ബെറട്ടേന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ കൊനപ്പന അഗ്രഹാര, ഹുസ്‌കൂര്‍ റോഡ്, ഹെബ്ബ ഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്‌റ്റേഷനുകള്‍.
തുടക്കത്തിൽ 25 മിനിട്ട് ഇടവേളയിൽ മൂന്ന് ട്രെയിനുകളാണ് സർവീസ് നടത്തുക. കുറഞ്ഞത് 10 രൂപയും പരമാവധി 90 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
രാവിലെ 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് മെട്രോ സര്‍വീസ്. പ്രതിദിനം 25, 000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. സർവീസുകളുടെ എണ്ണം കൂടുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടാകും.