ഷെഫാലി വർമയെ അഭിനന്ദിക്കുന്ന ഹർമൻപ്രീത് കൗർ  X/BCCIWomen
India

വനിതാ ഏകദിന ലോകകപ്പിൽ ആദ്യ കിരീടം സ്വന്തമാക്കി ഇന്ത്യ

ഏകദിനത്തിലെ ആദ്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.

Elizabath Joseph

മുംബൈ: ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി, ഏകദിനത്തിലെ ആദ്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. 299 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ ടീമിലെ ദീപ്തി ശർമയും ഷെഫാലി വർമയും ആണ് ടീമിന്റെ തൂണായി നിന്ന് അവസാനം വരെ പോരാടിയത്. അർധസെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയ ദീപ്തി ശർമയായിരുന്നു യഥാർത്ഥ താരം. ഹർമൻപ്രീത് കൗർ ആണ് ഇന്ത്യൻ ടീമിനെ നയിച്ചത്.

മഴയെ തുടർന്ന് രണ്ട് മണിക്കൂർ വൈകി ആരംഭിച്ച കളിയില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് ആണ് തെരഞ്ഞെടുത്തത്. മത്സരം വൈകിയെങ്കിലും ഓവറുകൾ ചുരുക്കിയിരുന്നില്ല.

നേരത്തെ രണ്ട് തവണ ഇന്ത്യ ഏകദിന ലോകകപ്പിൽ ഫൈനലിൽ എത്തിയിരുന്നുവെങ്കിലും കിരീടം നേടാനായിരുന്നില്ല. 2005, 2017 വർഷങ്ങളിലായിരുന്നു ഇത്.

SCROLL FOR NEXT